728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 2നും 5നും, വോട്ടെണ്ണല്‍ 7ന്‌

തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ രണ്ട്,അഞ്ച് തീയതികളില്‍ രണ്ട് ഘട്ടമായി നടത്തും.ഫലപ്രഖ്യാപനം ഏഴിന്.ഈമാസം ഏഴിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.

ശനിയാഴ്ച്ച മുതല്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ അറിയിച്ചു.ഒക്ടോബര്‍ 14-ാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.സൂക്ഷ്മ പരിശോധന 15ന്.പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 17.

പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ഇത്തവണ വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. നിഷേധ വോട്ടായ നോട്ട ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ഥികളുടെ ചിത്രവും ഇല്ല.941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 21,871 നിയോജക മണ്ഡലകളില്‍ 35,000ത്തോളം പോളിങ് ബൂത്തുകളാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്.

INDIANEWS24.COM T V P M

Leave a Reply