jio 800x100
jio 800x100
728-pixel-x-90
<< >>

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യമെന്ന് കമ്മീഷന്‍ കോടതിയില്‍

കൊച്ചി:സംസ്ഥാനം കാത്തിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ ആദ്യം നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു.നവംബര്‍ 15ന് മുമ്പ് ഫലപ്രഖ്യാപനം നടത്താമെന്നും കമ്മീഷന്‍ വ്യക്തമാക്കി.

നവംബര്‍ 15ന് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണം എന്നാണ് സര്‍ക്കാരും കമ്മീഷനും തമ്മില്‍ നേരത്തെ ധാരണയായിരുന്നു.ശബരിമല സീസണ്‍ തുടങ്ങുന്നത് കണക്കിലെടുത്തായിരുന്നു ഇങ്ങനെ ധാരണയിലെത്തിയത്.മലയാളമാസം വൃശ്ചികം ഒന്നായ നവംബര്‍ 17നാണ് ശബരിമല തീര്‍ത്ഥാടന കാലം തുടങ്ങുന്നത്.തിരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്തമാസം പത്തിന് മുമ്പ് പ്രഖ്യാപിക്കും.

INDIANEWS24.COM Kochi

Leave a Reply