728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ തിരഞ്ഞെടുപ്പ്: ഒരു ലക്ഷത്തിലധികം നാമനിര്‍ദ്ദേശ പത്രികകള്‍

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ ഒരു ലക്ഷത്തിലേറെ.ബുധനാഴ്ച്ചയായിരുന്നു പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി.നാളെ സൂക്ഷ്മ പരിശോധന.17നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.

21,871 വാര്‍ഡു(ഡിവിഷന്‍)കളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവസാന റൗണ്ടിലേക്ക് കടന്നതോടെ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഇനി യുള്ള രണ്ടാഴ്ച്ച പ്രചാരണത്തിന്റെ തീചൂളയിലായിരിക്കും.പത്രികാ സമര്‍പ്പണത്തിന്റെ അവസാന നാളിന് മുമ്പായി മുന്നണിയിലെയും പാര്‍ട്ടികളിലെയും പടല പണക്കങ്ങളും ചേരുതിരിവുകളും ഒത്തുതീര്‍പ്പാക്കാനുള്ള ചോട്ട നേതാക്കന്‍മാര്‍ മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള ശ്രമം തകൃതിയായി കഴിഞ്ഞു.

പലസ്ഥലങ്ങളിലും സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല.ഇതു വിടാതെ പിടികൂടിയിട്ടുള്ളത് ഭരണമുന്നണിയെയാണ്.കോണ്‍ഗ്രസിനുള്ളിലും ഘടകക്ഷികളുമായും തര്‍ക്കം നിലനില്‍ക്കുന്നു.പത്തനംതിട്ടയിലും കോട്ടയത്തും മലപ്പുറത്തുമാണ് പ്രശ്‌നങ്ങള്‍ ഏറ്റവും രൂക്ഷമായി തുടരുന്നത്.

INDIANEWS24.COM Kerala

Leave a Reply