728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ തിരഞ്ഞെടുപ്പ്: അന്തിമഘട്ട വോട്ടെടുപ്പ് നാളെ പൂര്‍ത്തിയാകും

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏഴ് ജില്ലകളില്‍ നടന്ന അന്തിമ ഘട്ട വോട്ടെടുപ്പില്‍ ആദ്യ നിഗമനങ്ങളനുസരിച്ച് 74 ശതമാനം പോളിംഗ്.മലപ്പുറത്തെയും തൃശൂരിലേയും ചില ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നാളത്തേക്ക് മാറ്റിവച്ചു.ഈ വോട്ടെടുപ്പ് കൂടി പൂര്‍ത്തിയായ ശേഷമേ അന്തിമഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയാവുകയുള്ളു.ശനിയാഴ്ച്ചയാണ് വോട്ടെണ്ണല്‍.

പത്തനംതിട്ട,ആളപ്പുഴ,കോട്ടയം,എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.ഏഴു ജില്ലകളിലായി 12,651 വാര്‍ഡുകളിലെ ജനഹിതമാണ് പരിശോധിക്കപ്പെട്ടത്.1.4 കോടിയോളം പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്.44,388 സ്ഥാനാര്‍ത്ഥികളാണ് ഇന്നത്തെ വോട്ടെടുപ്പില്‍ അങ്കം കുറിച്ചത്.ഇന്നത്തെ വോട്ടെടുപ്പില്‍ തൃശൂര്‍,എറണാകുളം കോര്‍പ്പറേഷനുകളിലേക്കുള്ള ജനവിധിയും പരീക്ഷിക്കപ്പെട്ടു.

INDIANEWS24.COM Kerala

Leave a Reply