728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശ തിരഞ്ഞെടുപ്പില്‍ ജയലളിതയും താരമാണ്‌

കൊല്ലം:കേരളത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ താരമായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയും.തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന ചില ഇടങ്ങളില്‍ ജയലളിതയുടെ പാര്‍ട്ടിയായ എ ഐ എ ഡി എം കെ ടിക്കറ്റിലും ചില സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്.സംസ്ഥാനത്ത് ഒമ്പതിടത്താണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പാര്‍ട്ടി മത്സരിക്കുന്നത്.

കൊല്ലം ജില്ലയില്‍ നെടുവത്തൂര്‍ പഞ്ചായത്തില്‍ ഏഴാം വാര്‍ഡിലേക്ക് മത്സരിക്കുന്ന ജയലളിതയുടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പേര് ജയമോള്‍.കുറുമ്പാലൂര്‍ സ്വദേശിനിയായ ജയമോള്‍ പാര്‍ട്ടി ചിഹ്നമായ തൊപ്പി അടയാളത്തിലാണ് വോട്ടു തേടുന്നത്.ചുറ്റിക അരിവാള്‍ നക്ഷത്രം,കൈപ്പത്തി,താമര തുടങ്ങിയവയ്‌ക്കൊപ്പം കേരള അതിര്‍ത്തി കടന്ന് പുതിയൊരു ചിഹ്നം കൂടി എത്തിയതിന്റെ കൗതുകത്തിലാണ് വോട്ടര്‍മാര്‍.അതിര്‍ത്തി പ്രദേശത്ത് മുന്നേറ്റമുണ്ടാക്കാനാകുമെന്ന വിശ്വാസത്തിലാണ് എ ഐ എ ഡി എം കെ പ്രവര്‍ത്തകര്‍.

INDIANEWS24.COM Kollam

Leave a Reply