728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശങ്ങള്‍ ആര്‍ക്ക്:ഒന്നാംഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച

തിരുവനന്തപുരം:തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ച്ച.ജനങ്ങള്‍ക്ക് ചിന്തിക്കാനുള്ള അവസരങ്ങള്‍ക്ക് വഴിയൊഴിഞ്ഞ് സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ പരസ്യ പ്രചാരണം അവസാനിച്ചു.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഇടതുപക്ഷത്തിന്റെ ഭരണ വിരുദ്ധ വികാരം ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ പരസ്യപ്രചാരണത്തില്‍ മുന്നിട്ടു നിന്നു.പ്രതിസന്ധികള്‍ക്കിടയിലും മാസങ്ങള്‍ക്ക് മുമ്പ് അരുവിക്കരയില്‍ വിജയിക്കാനായതിന്റെ ആത്മവിശ്വാസവുമായാണ് യുഡിഎഫ് മുന്നേറിയത്‌.ഇരുപക്ഷത്തെയും വലിയ തോതില്‍ വെല്ലുവിളിക്കാന്‍ ഇക്കുറി ബി ജെ പിക്കായെന്നത് പ്രചാരണ രംഗത്തെ മറ്റൊരു പ്രത്യേകത.

ഒന്നാംഘട്ടവോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക് കടക്കുമ്പോള്‍ ബാര്‍ കോഴക്കേസില്‍ ഏറ്റ വമ്പന്‍ തിരിച്ചടി യു ഡി എഫിന് തീരാവേദനയായി.ഇത് മുതലാക്കാനുള്ള എല്‍ ഡി എഫിന്റെ ശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നേടാനാകുമോ എന്നതാകും ഒന്നാംഘട്ട വോട്ടെടുപ്പിലെ പ്രധാന വെല്ലുവിളി.ബി ജി പി വോട്ട് ബാങ്ക് വര്‍ദ്ധിക്കാനുള്ള സാധ്യതയുണ്ടെങ്കില്‍ ഏത് മുന്നണിയെയാകും ബാധിക്കുകയെന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കും.

INDIANEWS24.COM KERALA

Leave a Reply