728-pixel-x-90-2-learn
728-pixel-x-90
<< >>

തദ്ദേശം ആര്‍ക്കെന്ന് അറിയാന്‍ മണിക്കൂറുകള്‍ മാത്രം

തിരുവനന്തപുരം:തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ശനിയാഴ്ച്ച രാവിലെ എട്ടിന് ആരംഭിക്കും.ഇതേവരെ വന്ന കണക്കനുസരിച്ച് സംസ്ഥാനത്ത് 78 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.രാവിലെ എട്ടരയോടെ ആദ്യഫലങ്ങള്‍ അറിയാനാകും.

പതിനാല് ജില്ലകളിലായി 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്.എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍.28 വോട്ടണ്ണല്‍ കേന്ദ്രങ്ങള്‍.ഏറ്റവു കുറവ് കേന്ദ്രങ്ങളുള്ള വയനാട്ടില്‍ ഏഴെണ്ണമാണുള്ളത്.തപാല്‍ വോട്ടുകള്‍ ആദ്യമെണ്ണി തുടങ്ങും.തുടര്‍ന്ന് ഒന്നാം വാര്‍ഡ് എന്ന ക്രമത്തില്‍ വോട്ടെണ്ണി തുടങ്ങും.വോട്ടെണ്ണി തുടങ്ങിയ ശേഷമുള്ള തപാല്‍ വോട്ടുകള്‍ എണ്ണുന്നതല്ല.

കര്‍ശന സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുക.വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ത്രീ ടയര്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്.10 കമ്പനി കര്‍ണാടക പൊലീസ് ഉള്‍പ്പെടെ 57 കമ്പനി പൊലീസിനെയാണ് സുരക്ഷക്കായി വിന്യസിച്ചിട്ടുള്ളത്.

INDIANEWS24.COM Kerala

Leave a Reply