jio 800x100
jio 800x100
728-pixel-x-90
<< >>

തത്ത സാക്ഷിയായ കൊലക്കേസില്‍ കുറ്റക്കാരിയെ കണ്ടെത്തി

മിഷിഗണ്‍: വീട്ടില്‍ വളര്‍ത്തിയ തത്ത സാക്ഷിയായ കൊലക്കേസില്‍ വീട്ടമ്മ കുറ്റക്കാരിയെന്ന് കണ്ടെത്തി. എന്നാല്‍ സംഭവത്തിന്റെ ഏക ദൃക്‌സാക്ഷിയായ തത്തയെ കേസില്‍ സാക്ഷിയായി പരിഗണിക്കാന്‍ കോടതി തയ്യാറായില്ല. ഇത്തരത്തില്‍ സാക്ഷിയാക്കാന്‍ സാധിക്കുമോയെന്ന് പോലീസും കോടതിയും ഏറെ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഒടുവില്‍ തത്തയെ കോടതി നടപടികളിലേക്ക് കൊണ്ടുവരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

യു എസിലെ മിഷിഗണില്‍ 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദമ്പതികള്‍ തമ്മിലുണ്ടായ വഴക്കിനിടെ 49കാരിയായ ഗ്ലെന്ന ഡ്യുറാം ഭര്‍ത്താവ് മാര്‍ട്ടിന്‍ ഡ്യുറാമിനെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം ഗ്ലെന്‍ സ്വയം നിറയൊഴിക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ വളര്‍ത്തിയിരുന്ന ആഫ്രിക്കന്‍ തത്ത ദൃക്‌സാക്ഷിയാണെന്ന് മാര്‍ട്ടിന്റെ മാതാപിതാക്കളാണ് ആദ്യം പോലീസിനോട് പറഞ്ഞത്.നിരന്തരമായ വഴക്കിനെതുടര്‍ന്ന് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ജൂറി കണ്ടെത്തി. കേസില്‍ ഒരുമാസത്തിന് ശേഷം ശിക്ഷ വിധിക്കും.

ദമ്പതികള്‍ വീട്ടില്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മാര്‍ട്ടിന്‍ മരിച്ചിരുന്നു. ഗ്ലെന്നിന്റെ തലയ്ക്ക് മുറിവേറ്റിട്ടുണ്ടായിരുന്നു. പുറത്തുനിന്നുള്ള ആക്രമണമാകാമെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വീടിനകത്ത് നിന്നും കൈത്തോക്ക് കണ്ടെത്തയത് നിര്‍ണ്ണായകമാകുകയായിരുന്നു.

INDIANEWS24.COM Michigan

Leave a Reply