728-pixel-x-90-2-learn
728-pixel-x-90
<< >>

തണ്ടര്‍ഫോഴ്‌സ് കാസര്‍കോട് സ്വദേശിയുടെ ഏജന്‍സി; പ്രവര്‍ത്തനം 11 സംസ്ഥാനങ്ങളില്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് സംരക്ഷണം നല്‍കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയായ തണ്ടര്‍ ഫോഴ്‌സിന്റെ ഉടമ കാസര്‍ഗോഡ് സ്വദേശി അനില്‍ നായര്‍. നാവികസേനയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. 11 സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്‌സ് പ്രവര്‍ത്തിക്കുന്നുണ്ട്. ഏജന്‍സിയുടെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത് കോഴിക്കോട് മുന്‍ സിറ്റിപോലീസ് കമ്മീഷണറായിരുന്ന പി എ വത്സന്‍ ആണ്.

മാവോയിസ്റ്റുകളെ തിരയാനിറങ്ങുന്ന കേരള പോലീസിലെ കമാന്‍ഡോ വിംഗിന് സമാനമായ യൂണിഫോം ആണ് തണ്ടര്‍ഫോഴ്‌സിന്റേതും. കേരളത്തില്‍ ആദ്യമായി ഏജന്‍സി സുരക്ഷാ ചുമതല ഏറ്റെടുത്ത സിനിമാ താരം ദിലീപ് ആണ്. കൊച്ചിയില്‍ വച്ച് കഴിഞ്ഞ ദിവസം തണ്ടര്‍ഫോഴ്‌സിന്റെ കാര്‍ പോലീസ് തടഞ്ഞതില്‍ നിന്നാണ് പുതിയ സംഭവങ്ങളുടെ തുടക്കം. മലേഷ്യയില്‍ നിന്നെത്തിയ സ്പീക്കറുടെ സുരക്ഷാ വാഹനമെന്ന് പോലീസിനെ തെറ്റിദ്ധരിപ്പിച്ച് വാഹനം കടന്നുകളഞ്ഞു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചതില്‍ നിന്നും അങ്ങനെയൊരു സ്പീക്കര്‍ സംസ്ഥാനത്തെത്തിയിട്ടില്ലെന്ന് വ്യക്തമായി ഇതേ തുടര്‍ന്ന് ശനിയാഴ്ച്ച കൊട്ടാരക്കരയില്‍ നിന്നും പോലീസ് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു. മലേഷ്യയിലെ സ്പീക്കര്‍ അനൗദ്ധ്യോഗികമായി എത്തിയിട്ടുണ്ടെന്ന് ധരിപ്പിച്ച് രേഖകള്‍ കാണിച്ചതോടെ പോലീസ് വിട്ടയക്കുകയായിരുന്നു.

ഇതിനിടെയാണ് ദിലീപിന്റെ സുരക്ഷാ ചുമതല ഏജന്‍സി ഏറ്റെടുത്തതായി വെളിപ്പെടുന്നത്. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയാനാണ് സുരക്ഷാ ഏജന്‍സിയെ ഏര്‍പ്പാടാക്കിയിട്ടുള്ളത്. ഉപദ്രവിക്കുന്നവരെ പ്രതിരോധിച്ച് പോലീസിനെ ഏല്‍പ്പിക്കുകയാണ് ദൗത്ത്യമെന്നും പറയുന്നു.

തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള തണ്ടര്‍ഫോഴ്‌സില്‍ ആയിരത്തോളം വിമുക്തഭടന്‍മാര്‍ ജോലി ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. തൃശ്ശൂരും പാലക്കാടുമായി പ്രവര്‍ത്തിക്കുന്ന കേരളത്തില്‍ നൂറ് ജീവനക്കാര്‍ മാത്രമാണുള്ളത്. കേരളത്തില്‍ ദിലീപിനെ കൂടാതെ മൂന്ന് വ്യവസായികളുടെ സുരക്ഷാ ചുമതലയ്ക്കു വേണ്ടി കൂടി ഏജന്‍സിയെ സമീപിച്ചിട്ടുള്ളതായി അറിയുന്നു.

INDIANEWS24.COM Kochi

Leave a Reply