728-pixel-x-90-2-learn
728-pixel-x-90
<< >>

തണുത്തുവിറച്ച് കാനഡ, അനുഭവപ്പെടുന്നത് സീസണിലെ കൂടിയ തണുപ്പ്

ടൊറന്റോ: കൊടുംശൈത്യത്തില്‍ കാനഡ വിറയ്ക്കുന്നു. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും താപനില മൈനസ് 25ന് താഴെയായി. എന്നാല്‍, വരുംദിവസങ്ങളില്‍ താപനില മെച്ചപ്പെടുമെന്നും ഈ സീസണിലെ ഉയര്‍ന്ന തണുപ്പാണ് ഇപ്പോള്‍ അനുഭവപ്പെടുന്നതെന്നും വിദഗ്ധര്‍ പറയുന്നു.

രാജ്യത്ത് ഏറ്റവും ജനസംഖ്യയുള്ള ടൊറന്റോയില്‍ ബുധനാഴ്ച താപനില മൈനസ് 18 വരെ രേഖപ്പെടുത്തി. മൈനസ് 28വരെയാണ് ഇത് അനുഭവപ്പെട്ടത്.

രാജ്യതലസ്ഥാനമായ ഓട്ടവയില്‍ താപനില മൈനസ് 27വരെ താഴ്ന്നു. മൈനസ് 35വരെയായാണ് പലയിടങ്ങളിലും തണുപ്പ് അനുഭവപ്പെട്ടത്. 2012-13ന് ശേഷം ഓട്ടവ അനുഭവിക്കുന്ന കൂടിയ തണുപ്പാണിത്.

ഉത്തരധ്രുവത്തില്‍ രൂപംകൊണ്ട അതിശൈത്യമുള്ള വായുമണ്ഡലം മറ്റ് ഭാഗങ്ങളിലേക്ക് നീങ്ങിയതാണ് അതിശൈത്യത്തിന് കാരണമായത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഉണ്ടായ ധ്രുവച്ചുഴലിപോലെ ഇത് കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

ബുധനാഴ്ച അര്‍ദ്ധരാത്രി മുതല്‍ താപനില മെച്ചപ്പെട്ടു തുടങ്ങും. വ്യാഴാഴ്ച പകല്‍ മൈനസ് 7 ആകും ഉയര്‍ന്ന താപനില. അടുത്ത ആഴ്ചയോടെ സാധാരണ സീസണിലുള്ള ശരാശരിയെക്കാള്‍ ഉയര്‍ന്ന താപനിലയാകും രാജ്യത്തിന്‍റെ മിക്ക ഭാഗങ്ങളിലും അനുഭവപ്പെടുകയെന്ന് എന്‍വയേണ്‍മെന്‍റ് കാനഡയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡേവിഡ് ഫിലിപ്സ് പറയുന്നു. ജനുവരി പകുതി മുതല്‍ ഫെബ്രുവരി പകുതിവരെയുള്ള സൂചനകള്‍ നല്‍കുന്നത് ഇതാണ്. സീസണിലെ ഏറ്റവും കടുത്ത ശൈത്യത്തിലൂടെയാണ് ഈയാഴ്ച കാനഡ കടന്നുപോകുന്നത് എന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറയുന്നു.

Leave a Reply