728-pixel-x-90-2-learn
728-pixel-x-90
<< >>

തട്ടിക്കൊണ്ടുപോകല്‍: രണ്ട് പേര്‍ കൂടി പിടിയില്‍

കൊച്ചി:പ്രമുഖ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ട് പേര്‍ കൂടി പിടികൂടി.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോയമ്പത്തൂരില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.ആലുവ എസ് പിയുടെ നേതൃത്വത്തിലുള്ള സക്വാഡ് നടത്തിയ റെയ്ഡില്‍ ഒളിത്താവളത്തില്‍ നിന്നും പിടികൂടുകയായിരുന്നു.

ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി അങ്കമാലിയില്‍ നിന്നും യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം കൊച്ചി നഗരത്തിലൂടെ കാറില്‍ കൊണ്ടു നടന്നു ഭീഷണിയും പീഡനശ്രമവും നടത്തി കാക്കനാട് ഭാഗത്ത് കാറോടെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.സംവിധായകന്‍ ലാലിന്റെ വീടിനടുത്ത് വച്ചാണ് നടിയെ ഇറക്കിവിട്ടത്.രാത്രി തന്നെ പോലീസില്‍ പരാതി നല്‍കിയിരുന്നു.നടിയുടെ ഡ്രൈവര്‍ കൊരട്ടി സ്വദേശി മാര്‍ട്ടിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാര്‍ട്ടിനും നടിയുടെ മുന്‍ ഡ്രൈവര്‍ കൂടിയായ പള്‍സര്‍ സുനിയെന്ന സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചനയാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. സുനിലിനെ ഡ്രൈവര്‍ സ്ഥാനത്തുനിന്ന് മാറ്റിയതിലെ മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

INDIANEWS24.COM Kochi

Leave a Reply