728-pixel-x-90-2-learn
728-pixel-x-90
<< >>

തട്ടിക്കൊണ്ടുപോകല്‍ കേസ്: അന്വേഷണ സംഘം പ്രമുഖ നടന്റെ പക്കലെത്തി

കൊച്ചി:നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് പ്രമുഖ നടനെ പോലീസ് ചോദ്യം ചെയ്തു.തട്ടിക്കൊണ്ടുപോകലിന് ഒരു മാസത്തോളം നീണ്ട ആസൂത്രണം നടത്തിയതായി അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.ഇതേ തുടര്‍ന്ന് പല കോണുകളില്‍ നിന്ന് പ്രമുഖ നടനു നേര്‍ക്ക് ആരോപണം ഉയര്‍ന്നിരുന്നു.കൂടാതെ ആക്രമിക്കപ്പെട്ട നടിയുമായി ഈ നടന് ഇടക്കാലത്തുണ്ടായിരുന്ന അസ്വാരസ്യവും ചോദ്യംചെയ്യലിന് കാരണമായി.

പ്രധാന പ്രതിയായ പള്‍സര്‍ സുനിയെന്ന സുനില്‍കുമാറിനെ കണ്ടെത്താനായാലേ അന്വേഷണത്തില്‍ കൂടുതല്‍ വ്യക്തത വരുത്താനാകൂ.മറ്റുള്ളവര്‍ക്ക് പണം നല്‍കാമെന്നുപറഞ്ഞ് ഒപ്പം കൂട്ടുകയായിരുന്നു. ആസൂത്രണം ആരാണെന്നും ലക്ഷ്യമെന്തെന്നും അറിയാന്‍ പള്‍സര്‍ സുനി പിടിയിലാകണം.ഇയാള്‍ക്കുവേണ്ടിയുള്ള ശ്രമം ഇനിയും തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.കേസില്‍ മുന്‍കൂര്‍ ജാമ്യം ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച സുനില്‍കുമാര്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാര്‍ച്ച് മൂന്നിലേക്ക് മാറ്റിവച്ചു.

INDIANEWS24.COM Kochi

Leave a Reply