728-pixel-x-90-2-learn
728-pixel-x-90
<< >>

തടവുകാര്‍ക്കൊപ്പം ജയറാമിന്റെ മേളം

കണ്ണൂര്‍:നടന്‍ ജയറാം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തും.തടവുകാര്‍ക്കൊപ്പം താളം പെരുക്കാനാണ് താരം വരുന്നത്.വരുന്ന ഓഗസ്റ്റ് പതിനാറിന് നടക്കുന്ന ഈ വിരുന്നിനായി ജയില്‍ ഗ്രൗണ്ട് ഒരുക്കുകയും ചെയ്യും.

ജയിലില്‍ നടത്തിയ ചെണ്ട പരിശീലനത്തില്‍ പങ്കെടുത്ത 11 തടവുകാര്‍ കഴിഞ്ഞ സെപ്തംബറില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.താളമിടാന്‍ പഠിച്ചെങ്കിലും സ്വന്തമായി ചെണ്ടയില്ലാതിരുന്ന ഇവര്‍ വാടകയ്‌ക്കെടുത്താണ് അരങ്ങേറ്റം ഗംഭീരമാക്കിയത്.അങ്ങനെയിരിക്കെ മേള പ്രിയനായ ജയറാമിനോട് തങ്ങള്‍ക്കായി ചെണ്ട നല്‍കാമോ എന്ന് ചോദിച്ചുകൊണ്ട് കത്തെഴുതി.ഒട്ടും താമസിയാതെ താരത്തില്‍ നിന്നും അനകൂല സമ്മതം.ഫാന്‍സ് അസോസിയേഷന്‍ കാരുടെയും ജയറാം ചെണ്ട അക്കാദമിയുടെയും നേതൃത്വത്തില്‍ ജയിലിലേക്ക് ചെണ്ടയെത്തി.ഇപ്പോഴിതാ ജയറാമും ജയിലിലേക്കെത്തുന്നു.

താന്‍ കൊടുത്തയച്ച ചെണ്ടയില്‍ കൊട്ടുന്ന തടവുകാര്‍ക്കൊപ്പം മേളം നയിക്കാനാണ് താരത്തിന്റെ വരവ്.ഇഷ്ട നടനൊപ്പം ചെണ്ടകൊട്ടാനുള്ള ആവേശത്തില്‍ ആഗസ്റ്റ് 16നായി ആവേശത്തോടെ കാത്തിരിക്കുകയാണ് തടവുകാര്‍.

INDIANEWS24.COM Kannur

Leave a Reply