728-pixel-x-90-2-learn
728-pixel-x-90
<< >>

തകര്‍പ്പന്‍ വിജയം നേടി ദക്ഷിണാഫ്രിക്ക, 99 റണ്ണില്‍ ഡിവില്യേഴ്‌സ്

വെല്ലിങ്ടണ്‍:നായകന്‍ എ ബി ഡിവില്ല്യേഴ്‌സിന്റെ തകര്‍പ്പന്‍ പ്രകടത്തിന്റെ മികവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് യു എ ഇക്കെതിരെ വിജയം.145 റണ്‍സിനായിരുന്നു ദക്ഷിണാഫ്രിക്കയുടെ വിജയം.മറുപടി ബാറ്റിങ്ങിനിറങ്ങിയ യു എ ഇ നിരയില്‍ സ്വാപ്‌നില്‍ പാട്ടീല്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം(57) കാഴ്ച്ചവെച്ചത്.

നിശ്ചിത 50 ഓവറുകളില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 341 റണ്‍സെടുത്തു.ഡിവില്ലിയേഴ്‌സിന് ഒരു റണ്‍സിന്റെ നഷ്ടത്തില്‍ സെഞ്ചുറി കൈവിട്ടു പോയി.ആറ് ബൗണ്ടറിയും നാല് സിക്‌സറുകളും ഡിവില്ല്യേഴ്‌സ് നേടി. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ അടിച്ച താരം എന്ന റെക്കോഡ് കൂടി ഡിവില്ല്യേഴ്‌സ് സ്വന്തമാക്കി.18 സിക്‌സര്‍ അടിച്ച വിന്‍ഡീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിനെയാണ് ദക്ഷിണാഫ്രിക്കന്‍ നായകന്‍(20 സിക്‌സര്‍) മറികടന്നത്.വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ഫര്‍ഹാന്‍ ബഹാര്‍ദീനും(64) മികച്ച പ്രകടനം നടത്തി.

342 റണ്‍സിന്റെ ലക്ഷ്യവുമായി ക്രീസിലിറങ്ങിയ യു എ ഇയെ ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാര്‍ തരിപ്പണമാക്കി.എങ്കിലും 47.3 ഓവര്‍ വരെ ഇന്നിംഗ്‌സ് വലിച്ചു നീട്ടാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് അവര്‍.195 റണ്‍സ് നേടിയ യു എ ഇക്ക് വേണ്ടി പാട്ടീല്‍ 57 റണ്‍സ് എടുത്തു.മോണ്‍ മോര്‍ക്കലും വെര്‍നോന്‍ ഫിലാണ്ടറും നായകന്‍ ഡിവില്ല്യേഴസും ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഡെയില്‍ സ്‌റ്റെയിന്‍, ജെ പി ഡുമിനി, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

INDIANEWS24.COM SPORTS DESK

Leave a Reply