728-pixel-x-90-2-learn
728-pixel-x-90
<< >>

തകര്‍പ്പന്‍ ദീപാവലി ആഘോഷങ്ങളൊരുക്കി ദുബായും അബുദാബിയും

ദുബായ്: ദീപാവലിയെ വരവേറ്റ് ദുബായിലെയും അബുദാബിയിലെയും പ്രധാന വിനോദ കേന്ദ്രങ്ങളും ഷോപ്പിംഗ് മാളുകളും ശനിയാഴ്ച്ചവരെ ഒരുക്കിയിരിക്കുന്നത് വിപുലമായ പരിപാടികള്‍. മധുരവും അലങ്കാരങ്ങളും വില്‍ക്കുന്ന പ്രത്യേക ദിവാലി ചന്ത തന്നെ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സില്‍ ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ പലയിടത്തും ഈ ഇന്ത്യന്‍ ആഘോഷം വലിയ ഉത്സവമാക്കിമാറ്റിയിരിക്കുകയാണ് ഇവിടെ.

പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സില്‍ ദീപാവലി ദിവസം തുടങ്ങിയ കരിമരുന്ന് പ്രയോഗം ശനിയാഴ്ച്ച വരെ തുടരും. വെള്ളിയാഴ്ച്ച ഗായകന്‍ മിക്കാ സിംഗ് പങ്കെടുക്കുന്ന ദിവാലി ധമാക്ക എന്ന സംഗീത പരിപാടി ഉണ്ടാകും. ബുര്‍ജാമാനില്‍ പരമ്പരാഗത ഇന്ത്യന്‍ നൃത്തങ്ങള്‍ അരങ്ങേറും. ഇതിനായി ഇന്ത്യന്‍ കലാകാരന്‍മാര്‍ ഇവടെ സജ്ജമായിക്കഴിഞ്ഞു. ഷിന്ദഗ സിറ്റി സെന്ററില്‍ മൈലാഞ്ചി അണിയല്‍, രംഗോലി വരയ്ക്കല്‍ എന്നിവ കൂടാതെ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് സ്വര്‍ണ്ണ സമ്മാനം കരസ്ഥമാക്കാനും അവസരമുണ്ട്. ‘ഇമാജിന്‍ ഷോ’ എന്ന നിഴലും വെളിച്ചവും വെള്ളവും ചേര്‍ന്ന ത്രിമാന പ്രദര്‍ശനത്തിലൂടെ അക്ഷരാര്‍ഥത്തില്‍ ദീപക്കാഴ്ച ഒരുക്കുകയാണ് ദുബായ് ഫെസ്റ്റിവല്‍ സിറ്റി. എല്ലാദിവസവും വൈകിട്ട് ഏഴുമണിക്ക് തുടങ്ങി, ഓരോ മണിക്കൂറിലും നടക്കുന്ന പ്രദര്‍ശനം ഞായറാഴ്ച വരെ നീണ്ടുനില്‍ക്കും.

അബുദാബി ഫെരാരി വേള്‍ഡിന്റെ ദീപാവലി ആഘോഷങ്ങളില്‍ രാജ്യാന്തര ശ്രദ്ധനേടിയ ആന്‍ എലിഫെന്റ്‌സ് ടെയില്‍ പരിപാടി നടക്കും. ഇവിടെ നടക്കുന്ന ചിരാതുകള്‍ നിര്‍മ്മിക്കലിനും നിറംകൊടുക്കലിനും സന്ദര്‍ശകര്‍ക്കും അവസരം കിട്ടുന്ന പരിപാടികളുണ്ട്. കഥകളി, കഥക്, കുച്ചിപ്പുഡി തുടങ്ങിയ തനത് ഇന്ത്യന്‍ കലാരൂപങ്ങളും ദീപാവലി ദിവസങ്ങളില്‍ ഫെരാരി വേള്‍ഡിലെ വേദികളിലെത്തും. രാവിലെ പതിനൊന്നുമണി മുതല്‍ രാത്രി എട്ടുമണി വരെ നീളും ഫെരാരി വേള്‍ഡിലെ ദീപാവലിപരിപാടികള്‍.

INDIANEWS24.COM Gulf Desk

Leave a Reply