jio 800x100
jio 800x100
728-pixel-x-90
<< >>

ഡ്രൈവ് ചെയ്യുന്നതിനിടെ സെക്സ്; അപകടത്തില്‍ ഭാര്യ മരിച്ചു; ഭര്‍ത്താവിനെതിരെ കേസ്

മിയാമി: കാര്‍ കനാലിലേക്ക് മറിഞ്ഞ് ഭാര്യ മരിച്ച സംഭവത്തില്‍ വാഹനം ഓടിച്ചിരുന്ന ഭര്‍ത്താവിനെതിരെ കേസ്. അപകടം നടക്കുമ്പോള്‍ ദമ്പതികള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.

രണ്ടു മാസം മുമ്പാണ് അപകടത്തില്‍ അമാന്‍ഡ നോട്ബാര്‍ട്ട് എന്നാ യുവതി മരിച്ചത്. ഭര്‍ത്താവ് മാത്യു നോട്ബാര്‍ട്ടിനെ ബുധനാഴ്ച പാം ബീച്ച് കൌണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

അപകടസമയത്ത് അരയ്ക്കു താഴെ നഗ്നയായിരുന്ന അമാന്‍ഡ കാര്‍ ഓടിച്ചിരുന്ന മാത്യു നോട്ബാര്‍ട്ടിന്റെ മടിയില്‍ ഇരിക്കുകയായിരുന്നു എന്ന് പോലീസ് കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ച് മരണത്തിന് ഇടയാക്കി, മദ്യപിച്ച് വാഹനം ഓടിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

മിയാമിയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ലോക്സാഹാച്ചിയില്‍ മാര്‍ച്ച്‌ 9നായിരുന്നു അപകടം. മൂന്നു മുന്നറിയിപ്പ് അടയാളങ്ങള്‍ മറികടന്നാണ് കാര്‍ വെള്ളം നിറഞ്ഞ കനാലിലേക്ക് മറിഞ്ഞത്. അമാന്‍ഡ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പരിക്കേറ്റ മാത്യു നോട്ബാര്‍ട്ട് ചികിത്സയിലായിരുന്നു.

Leave a Reply