728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഡ്രൈവിംഗിനിടെ സന്ദേശമയക്കരുത്’: ടെക്‌സാസിലും കര്‍ശനമാക്കി

ഓസ്റ്റിന്‍: ഡ്രൈവിംഗിനിടെ മൊബൈല്‍ ഫോണില്‍ സന്ദേശം അയക്കുന്നത് വെള്ളിയാഴ്ച്ച മുതല്‍ ടെക്‌സാസിലും കര്‍ശനമാക്കി തുടങ്ങി. ഇതോടെ അമേരിക്കയില്‍ ഈ നിയമം സമ്പൂര്‍ണ്ണമായി നടപ്പാക്കുന്ന ഏഴാമത്തെ സംസ്ഥാനമായി ടെക്‌സാസ് മാറി.

ഇക്കഴിഞ്ഞ ജൂണ്‍ ആറിന് ഇവിടെ നിയമം പ്രാബല്യത്തിലായെങ്കിലും പലയിടങ്ങളിലും കര്‍ശനമാക്കിയിരുന്നില്ല. സെപ്തംബര്‍ ഒന്നുമുതല്‍ ടെക്‌സാസില്‍ സമ്പൂര്‍ണ്ണമായും നിയമം നടപ്പാക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. തുടക്കത്തിലേ നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ വന്‍ തുക പിഴയായി ഈടാക്കുമെന്നാണ് അറിയിപ്പ്. 25 മുതല്‍ 99 ഡോളര്‍ വരെയായിരിക്കും ഒടുക്കേണ്ടി വരിക. തുടര്‍ന്നും ഇത് ആവര്‍ത്തിച്ചാല്‍ പിഴ 200 ഡോളറായി വര്‍ദ്ധിപ്പിക്കും.

അശ്രദ്ധമായ ഡ്രൈവിംഗ് മൂലം അപകടങ്ങള്‍ കൂടുന്നതിനെ തുടര്‍ന്നാണ് നടപടി. മൊബൈല്‍ സന്ദേശങ്ങള്‍ ഒരുപരിധിവരെ അശ്രദ്ധയ്ക്ക് കാരണമാകുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

INDIANEWS24.COM Texas

Leave a Reply