728-pixel-x-90-2-learn
728-pixel-x-90
<< >>

ഡ്രൈവറെ വേണ്ടാത്ത കാര്‍ ഓടിത്തുടങ്ങി

ഗൂഗിള്‍ വികസിപ്പിച്ചെടുത്ത തനിയെ ഓടുന്ന കാറുകള്‍ പൊതുനിരത്തില്‍ ഓടാന്‍ തുടങ്ങി.കമ്പനിയുടെ സിലിക്കന്‍ വാലി ഹെഡ് ക്വാര്‍ട്ടേഴ്‌സിന് സമീപമുള്ള നിരത്തുകളിലാണ് ഡ്രൈവറില്ലാത്ത ഈ കാറുകള്‍ ഓടുന്നത്.

സ്വകാര്യ റോഡുകളില്‍ ഗൂഗിള്‍ നടത്തിയ പരീക്ഷണ ഓട്ടങ്ങളില്‍ 13 ചെറിയ അപകടങ്ങളില്‍ ഈ കാര്‍ പെട്ടിട്ടുണ്ട്.കാറിന്റെ മുന്‍വശം മൃദുലമായ വസ്തുകൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിനാല്‍ കാല്‍ നടയാത്രക്കാരെ ഇടിച്ചാലും ഒന്നും സംഭവിക്കില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

റോബോട്ടിക് ഡ്രൈവിംഗ് ടെക്‌നോളജി ഉപയോഗിച്ചാണ് ഡ്രൈവറുടെ ആവശ്യമില്ലാത്ത കാറുകള്‍ ഓടുന്നത്.ഇതിന് സ്റ്റിയറിങ്ങിന്റെയോ ബ്രേക്ക് പെഡലിന്റെയോ ആവശ്യമില്ലെങ്കിലും പരീക്ഷണ കാലത്ത് ഇവ ഉണ്ടാകും.കൂടാതെ അടിയന്തര ഘട്ടങ്ങളില്‍ ഇടപെടാന്‍ മുന്‍കരുതലിനായി ഡ്രൈവറുടെ സ്ഥാനത്ത് ഒരാളെയും നിയോഗിക്കും.

INDIANEWS24.COM Technology

Leave a Reply