jio 800x100
jio 800x100
728-pixel-x-90
<< >>

ഡ്രൈവര്‍ക്കുള്ള അവാര്‍ഡ് വാങ്ങിയ ആള്‍ ഓടിച്ച ബസ്സ് അപകടത്തില്‍പ്പെട്ട് 58 പേര്‍ മരിച്ചു

ഹൈദഹാബാദ്: മികച്ച ഡ്രൈവര്‍ക്കുള്ള തെലങ്കാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ ഡ്രൈവര്‍ ഓടിച്ച ബസ്സ് അപകടത്തില്‍പെട്ട് 58 പേര്‍ മരിച്ചു. ഡ്രൈവറും കൊല്ലപ്പെട്ടു. 28 പേര്‍ക്ക് പരിക്ക് പറ്റി. ഇതില്‍ മൂന്ന് പേരുടെ നില അതീവ ഗുരുതരം.
തെലുങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

ഹൈദരാബദില്‍ നിന്നും 200 കിലോമീറ്ററോളം അകലെയുള്ള ശനിവാരപ്പേട്ട് ഗ്രാമത്തിലാണ് സംഭവം നടന്നത്. പിന്നില്‍ നിന്നും ഓവര്‍ടേക് ചെയ്ത വാഹനത്തെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ചതാണ് ദാരുണമായ അപകടത്തിന് കാരണമായിതെന്നാണ് നിഗമനം.
മരിച്ചവരില്‍ ഗര്‍ഭിണിയടക്കം 37 സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു.

അപകടത്തില്‍പ്പെട്ട ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ശ്രീനിവാസിന് കഴിഞ്ഞ മാസമാണ് തെലങ്കാന സര്‍ക്കാര്‍ മികച്ച ഡ്രൈവര്‍ക്കുള്ള പുരസ്‌ക്കാരം സമ്മാനിച്ചത്. മികച്ച ഡ്രൈവിങ്ങിനും വാഹനങ്ങളുടെ ഇന്ധനക്ഷമതയുടെ കാര്യത്തില്‍ അധികം പാഴാക്കാതിരിക്കാന്‍ കാട്ടുന്ന ശ്രദ്ധയും കണക്കിലെടുത്താണ് ശ്രീനിവാസിന് പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്.

54 പേരുടെ സീറ്റിങ് കപ്പാസിറ്റിയുള്ള ബസ്സില്‍ 90 പേരുണ്ടായിരുന്നതായാണ് പ്രാഥമിക കണക്കുകള്‍. ഇതായിരിക്കാം ഒരു പക്ഷേ ദുരന്തത്തിന്റെ ആഴം പെരുപ്പിച്ചതെന്നും അറിയുന്നു. സംഭവത്തില്‍ ലോക്കല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

INDIANEWS24.COM Hyderabad

Leave a Reply