jio 800x100
jio 800x100
728-pixel-x-90
<< >>

ഡോ.സണ്ണി ഇന്ന് മുതല്‍ ” 300 ” തീയേറ്ററുകളില്‍ !!!

കൊച്ചി : മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുകയാണ് മോഹന്‍ലാല്‍ – പ്രിയദര്‍ശന്‍ ടീമിന്റെ ഗീതാഞ്ജലി. ഒരു മലയാള ചിത്രം ആദ്യമായി മുന്നൂറു തീയേറ്ററുകളില്‍ റിലീസാകുന്നു എന്ന വിസ്മയമാണ് ഗീതാഞ്ജലി സമ്മാനിക്കുന്നത് .

മലയാളി ഒരിക്കലും മറക്കാത്ത മണിച്ചിത്രതാഴ് എന്ന സിനിമയിലെ ഡോ സണ്ണിയെന്ന കഥാപാത്രത്തെ വീണ്ടും തിരിശ്ശീലയില്‍ പുന സൃഷ്ടിക്കുകയാണ് പ്രിയദര്‍ശന്‍.  എന്നും സൂപ്പര്‍ഹിറ്റുകള്‍ മാത്രം മലയാളത്തിന് സമ്മാനിച്ചിട്ടുള്ള മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ഗീതാഞ്ജലി ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.സൈക്കോത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം മോഹന്‍ലാലിന്റെ ഡോ. സണ്ണി തന്നെയാണ്.മലയാള സിനിമയുടെ പ്രിയ  നായിക മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും  മകള്‍ കീര്‍ത്തിയാണ് ചിത്രത്തില്‍ നായികാ വേഷത്തിലെത്തുന്നത്. കീര്‍ത്തിയുടെ ബാല്യകാലം അവതരിപ്പിച്ച് കൊച്ചിന്‍ ഹനീഫയുടെ മക്കളുംഗീതാഞ്ജലിയിലൂടെ  അരങ്ങേറ്റം കുറിക്കുന്നു.

ശേഷം വെള്ളിത്തിരയില്‍ !!!

SANU INDIA NEWS

Leave a Reply