728-pixel-x-90-2-learn
728-pixel-x-90
<< >>

ഡോ. പി സി ഷാനവാസ് അന്തരിച്ചു

മലപ്പുറം:ആദിവാസികള്‍ക്കിടയില്‍ നടത്തിയ ആതുരസേവനത്തിലൂടെ പൊതുജനശ്രദ്ധയിലെത്തിയ ഡോ. പി സി ഷാനവാസ്(36) അന്തരിച്ചു.വെള്ളിയാഴ്ച്ച രാത്രി ഹൃദയാഘാതം മൂലമായിരുന്നു മരണം.നിലമ്പൂര്‍ വടപുറം പുള്ളിച്ചോല പി മുഹമ്മദ് ഹാജിയുടെയും കെ ജമീല ഹജ്ജുമ്മയുടെയും മകനാണ്.

ആദിവാസികള്‍ക്കാവശ്യമായ മരുന്നും ഭക്ഷണവും എത്തിക്കാനുള്ള ഷാനവാസിന്റെ ശ്രമങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയും അകമഴിഞ്ഞ പിന്തുണ നല്‍കിയിരുന്നു.മലപ്പുറം ജില്ലയിലെ കിഴക്കന്‍ കുടിയേറ്റ മേഖലയിലെ ആദിവാസികള്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം.ഷാനവാസിന്റെ മരണവാര്‍ത്ത സോഷ്യല്‍ മീഡിയ ഞെട്ടലോടെയാണ് കേട്ടത്.

ഇന്നലെ രാവിലെ കോഴിക്കോട്ടേക്കു പോയ ഷാനവാസ് മലപ്പുറത്തെ വീട്ടിലേക്കു രാത്രി മടങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. കാറിന്റെ പിന്‍സീറ്റിലിരുന്ന ഷാനവാസ് അബോധാവസ്ഥയിലാവുകയും മരണം സംഭവിക്കുകയയുമായിരുന്നു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാനവാസിനെ ഉടന്‍ തന്നെ എടവണ്ണയിലെ രാജഗിരി ആശുപത്രിയിലെത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കുള്ള യാത്രാമധ്യേ ഷാനവാസ് അന്ത്യശ്വാസം വലിച്ചു. മരണസമയത്ത് പിതാവ് മുഹമ്മദും ഒപ്പമുണ്ടായിരുന്നു.

INDIANEWS24 KERALA

Leave a Reply