jio 800x100
jio 800x100
728-pixel-x-90
<< >>

ഡോ. പി.കെ ശിവദാസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും പരിഭാഷകനും സാമൂഹിക-രാഷ്ട്രീയ ചിന്തകനുമായ ഡോ. പി.കെ ശിവദാസ് അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം. ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുതി ശ്മാശനത്തില്‍ സംസ്‌ക്കരിക്കും.1960 മാര്‍ച്ച് 16 ന് കോഴിക്കോട്ട് ജനിച്ചു..രമയാണ് ഭാര്യ.അമ്മു കുഞ്ഞിലാമ്മ, മക്കള്‍: അനുരാധ, ജയദേവന്, ഐശ്വര്യ, അനശ്വര എന്നിവര്‍ മക്കളാണ്.കോഴിക്കോട് സെയ്ന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളെജ്, പട്ടാമ്പി ഗവ. സംസ്‌കൃത കോളെജ്, ഒറ്റപ്പാലം എന്‍.എസ്.എസ് കോളെജ്, ബറോഡ എം.എസ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാമചന്ദ്ര ഗുഹയുടെ ഇന്ത്യാ ആഫ്റ്റര്‍ ഗാന്ധി, ഡിഡി കൊസാംബി ജീവിതവും ദര്‍ശനവും, മുസ്‌ലിംങ്ങളും അംബേദ്ക്കറും മിത്തും യാഥാര്‍ത്ഥ്യവും, അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍, റോബിന്‍ ജെഫ്രിയുടെ ഇന്ത്യയിലെ പത്രവിപ്ലവം മുതലാളിത്തം ഭാഷാപത്രങ്ങള്‍, എ.പി.ജെ അബ്ദുള്‍ കലാമിന്റെ വഴിവെളിച്ചങ്ങള്‍ ജീവിത ലക്ഷ്യത്തിലേക്കുള്ള സംഭാഷണം, റൊമീലാ ഥാപ്പറിന്റെ അദിമ ഇന്ത്യാ ചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.ഭാരതീയ നൃത്തങ്ങള്‍, സ്പോര്‍ട്സ് എന്‍സൈക്ലോപീഡിയ, അങ്ങനെ കടലുണ്ടായി, സാഹസിക യാത്രകള്‍, കളിയുടെ കാര്യം തുടങ്ങിയ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, സി-ഡിറ്റ് എന്നിവയ്ക്കുവേണ്ടി വാര്‍ത്താചിത്രങ്ങള്‍ക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്.

25 വയസ്സുമുതല്‍ 15 വര്‍ഷത്തോളം ഫ്രീപ്രസ് ജേര്‍ണല്‍ (മുംബൈ), ടൈംസ് ഒഫ് ഡെക്കാന്‍ (ബാംഗ്ലൂര്‍), ന്യൂസ് ടുഡെ (ചെന്നൈ), ഇന്ത്യന്‍ കമ്യൂണിക്കേറ്റര്‍ (കൊച്ചി), ഇന്ത്യന്‍ എക്‌സ്പ്രസ് (അഹമ്മദാബാദ്, ബറോഡ, ചണ്ഡിഗഢ്), ചിന്ത പബ്ലിഷേഴ്‌സ് (തിരുവനന്തപുരം), കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് (തിരുവനന്തപുരം), പുസ്തക പ്രസാധക സംഘം (മാങ്ങാനം) എന്നീ സ്ഥാപനങ്ങള്‍ക്കുവേണ്ടി പത്രപ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍, രേഖാചിത്രകാരന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു.

 വിവർത്തകനും ശാസ്ത്ര പ്രചാരകനും നവമാധ്യമ രംഗത്തെ വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്ന ശിവദാസ്  സാഹിത്യ അക്കാദമി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്കു വേണ്ടി ശിൽപ്പശാലകൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. വായനശാലാ പ്രവർത്തനങ്ങളിലും നേതൃത്വപരമായ പങ്ക് വഹിച്ചു. പി കെ ശിവദാസിന്റെ സർഗാത്മകപ്രവർത്തനം എക്കാലവും ഓർമിക്കപ്പെടുമെന്ന് പുരോഗമന കലാസാഹിത്യ സംഘം  ജില്ലാ പ്രസിഡന്റ‌് ഡോ.സി. രാവുണ്ണിയും സെക്രട്ടറി ഡോ.എം എൻ വിനയകുമാറും അനുശോചനക്കുറിപ്പിൽ പറഞ്ഞു. ശിവദാസിന്റെ നിര്യാണത്തിൽ സമതക്കുവേണ്ടി പ്രൊഫ. ടി എ ഉഷാകുമാരി അനുശോചിച്ചു. 2016ൽ സമത പ്രസിദ്ധീകരിച്ച പി കെ ശിവദാസിന്റെ സഫ‌്ദർ ഹഷ‌്മി വർഗസമരത്തിന്റെ  തെരുവരങ്ങ‌് എന്ന പുസ‌്തകം ഡൽഹിയിൽ നടന്ന ചടങ്ങിൽ സീതാറാം യച്ചൂരി മാലശ്രീ ഹഷ‌്മിക്ക‌് നൽകി പ്രകാശനം നിർവഹിച്ച സന്ദർഭം എന്നും സ‌്മരണയിൽ നിലനിൽക്കുമെന്നും അവർ അനുശോചനക്കുറിപ്പിൽ പറഞ്ഞു. മന്ത്രിമാരായ എ സി മൊയ്തീൻ, പ്രൊഫ. സി രവീന്ദ്രനാഥ്, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ് തുടങ്ങിയവരും അനുശോചിച്ചു.

INDIANEWS24 KOCHI DESK

Leave a Reply