ഡോളറിനെതിരായി രൂപ 37 പൈസ പൈസയുടെ ഇടിവ്.ഇന്ന് 62.60യില്‍ ആണ് ക്ലോസ് ചെയിതത്. ചെയ്തു. സെന്‍സെക്സ് സൂചിക 363 പോയിന്റ് നഷ്ടത്തില്‍ 19901ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 122 പോയിന്റ് കുറഞ്ഞ് 5890ല്‍ അവസാനിച്ചു. ബാങ്കിങ് ഓഹരികളിലും വന്‍ നഷ്ടം കണ്ടു. ആഗോള ക്രൂഡ് ഓയില്‍ വില താഴ്ന്നു തന്നെ തുടരുകയാണ്. സ്വര്‍ണവിലയിലും മാറ്റമില്ല. പവന്റെ വില 22,320 രൂപ.
ഒരു ഘട്ടത്തില്‍ 68.85 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞതായിരുന്നു. എന്നാല്‍ ആര്‍ബിഐ ഗവര്‍ണറായി രഘുറാം രാജന് അധികാരമേറ്റെടുത്തതു മുതല്‍ രൂപ തിരിച്ചുകയറ്റത്തിന്റെ പാതയിലായിരുന്നു. സാന്പത്തിക ഉത്തേജന പാക്കേജ് പിന്‍വലിക്കേണ്ടതില്ലെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും രൂപയെ സഹായിച്ചു. എന്നാല്‍ റീപ്പോ, റീവേഴ്സ് റീപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചതോടെ രൂപ ശങ്കിച്ചു നില്‍ക്കുകയാണ്.
www.indianews24.com/uk