728-pixel-x-90-2-learn
728-pixel-x-90
<< >>

ഡോണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റ്

വാഷിംഗ്‌ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ഡോണാള്‍ഡ് ട്രംപ് അമേരിക്കയുടെ അടുത്ത പ്രസിഡണ്ടാകും. പ്രസിഡണ്ടിനെ തെരഞ്ഞെടുക്കുന്ന ഇലക്ടറല്‍ കോളെജിലേക്ക് ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് ഭൂരിപക്ഷം നേടി. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനെയാണ് ട്രംപ് പരാജയപ്പെടുത്തിയത്.

ജോര്‍ജിയ, യൂട്ടാ, ഫ്ലോറിഡ, ഐഡഹോ, വയോമിങ്, നോര്‍ത്ത് ഡെക്കോഡ, സൌത്ത് ഡെക്കോഡ, നെബ്രാസ്ക, കാന്‍സസ്, ടെക്സസ്, അര്‍കന്‍സ, വെസ്റ്റ് വെര്‍ജീനിയ, ഓക്ലഹോമ, ടെനിസി, മിസിസിപ്പി, കെന്റക്കി, ഇന്‍ഡ്യാന, സൌത്ത് കാരലൈന, അലബാമ, ലൂസിയാന, മോണ്ടാന, ഒഹായോ, മിസോറി, നോര്‍ത്ത് കാരലൈന, ഒഹായോ എന്നീ സ്റ്റേറ്റുകളിലാണ് ട്രംപിന് വിജയം.

അതേസമയം ഓറിഗന്‍, നെവാഡ, കലിഫോര്‍ണിയ, ഹവായ്, കൊളറാഡോ, വെര്‍ജീനിയ, ന്യൂ മെക്സിക്കോ, ഇല്ലിനോയ്, മേരിലാന്‍ഡ്, ഡെലവെയര്‍, ന്യൂജഴ്സി, റോഡ് ഐലന്‍ഡ്, കനക്ടികട്ട്, ന്യൂയോര്‍ക്ക്, വെര്‍മോണ്ട്, മാസച്യുസിറ്റ്സ്. കേന്ദ്ര തലസ്ഥാനമേഖലയായ ഡിസ്ട്രിക്ട് ഓഫ് കൊളംബിയയിലും എന്നിവ ഹിലരിക്കൊപ്പം നിന്നു

Leave a Reply