jio 800x100
jio 800x100
728-pixel-x-90
<< >>

ഡോണള്‍ഡ് ട്രംപിനെ യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു;പ്രമേയം സെനറ്റില്‍ തള്ളപ്പെടാന്‍ സാധ്യത

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തു.അധികാര ദുർവിനിയോഗത്തിൻ്റെ പേരിലുള്ള വ്യവസ്ഥയിലും അന്വേഷണ നടപടികൾ തടസപ്പെടുത്താൻ ശ്രമിച്ചതിൻ്റ പേരിൽ മറ്റൊരു വ്യവസ്ഥയിലുമാണ് ട്രംപിനെ ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്തത് 435 അംഗ ജനപ്രതിനിധി സഭയിൽ 197നെതിരെ 230 വോട്ടുകള്‍ക്കാണ്.
ഡെമോക്രാറ്റുകള് വ്യാജ ആരോപണങ്ങളില്‍ തന്നെ വേട്ടയാടുകയാണ് എന്നാണ് ട്രംപിന്റെ ആരോപണം.പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്താനായി ട്രംപ് ഉക്രൈന്റെ സഹായം തേടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി.

അതേസമയം ഉപരിസഭയായ സെനറ്റ് ആണ് ഇനി ഇംപീച്ച്‌മെന്റ് നടപടിയില്‍ തീരുമാനമെടുക്കുക. സെനറ്റ് അംഗീകരിച്ചാല്‍ ട്രംപ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താകും.റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റ് ഇത് തള്ളാനാണ് സാധ്യത. ഹൗസില്‍ ഡെമോക്രാറ്റുകള്‍ക്കാണ് ഭൂരിപക്ഷം.
1868ല്‍ ആന്‍ഡ്ര്യൂ ജോണ്‍സണും 1998ല്‍ ബില്‍ ക്ലിന്റനുമാണ് ഇതിന് മുമ്പ് ഇംപീച്ച്‌മെന്റിന് വിധേയരായ യുഎസ് പ്രസിഡന്റുമാര്‍.വൈറ്റ് ഹൗസ് ഇൻ്റേൺ ആയിരുന്ന മോണിക്ക ലെവിൻ്സ്കിയെ പ്രസിഡൻ്റ് പദവി ഉപയോഗിച്ച് ലൈംഗികമായി ചൂഷണം ചെയ്തെന്ന ആരോപണം നേരിട്ട ബിൽ ക്ലിൻ്റൻ, ഇംപീച്ച്മെൻ്റ് നടപടികൾക്ക് വിധേയനായിരുന്നെങ്കിലും സെനറ്റ് ക്ലിൻ്റനെതിരായ നടപടി തള്ളുകയായിരുന്നു. ‘അമേരിക്കയെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ ദിനമാണ് ഇന്നെന്ന്’ സ്പീക്കര്‍ നാന്‍സി പെലോസി പ്രതികരിച്ചു. ഇംപീച്ച്മെന്റ് അന്വേഷണത്തിന് നേതൃത്വം നല്‍കിയ എല്ലാവരോടും നന്ദി പറഞ്ഞ അവര്‍, പ്രസിഡന്‍റ് നടത്തിയ ഗുരുതരമായ വീഴ്ചകളാണ് ഇംപീച്ച്മെന്റ് നടപടികളിലേക്ക് എത്തിച്ചതെന്നും പറഞ്ഞു.
10 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവിലാണ് വോട്ടെടുപ്പ് നടന്നത്.മൊഴി നല്‍കുന്നതില്‍ നിന്ന് വൈറ്റ് ഹൗസുമായി ബന്ധപ്പെട്ടവരെ വിലക്കി ഉക്രൈന്‍ ഇടപാടിലെ കോണ്‍ഗ്രസ് അന്വേഷണം അട്ടിമറിക്കാന്‍ ട്രംപ് ശ്രമിച്ചതായി ആരോപണമുണ്ട്.
INDIANEWS24 US DESK

Leave a Reply