728-pixel-x-90-2-learn
728-pixel-x-90
<< >>

ഡോക്ടര്‍മാരുടെ സമരം അവസാനിച്ചു

തിരുവനന്തപുരം:കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരവും ഒടുവില്‍ വിജയം കണ്ടു.ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് അവസാനിച്ചു.കടുത്ത സമരത്തെ തുടര്‍ന്ന് സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുകയായിരുന്നു.

16 ഇന ആവശ്യങ്ങളുമായി കഴിഞ്ഞ ഏഴ് ദിവസമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.മന്ത്രി നടത്തിയ ചര്‍ച്ചയില്‍ തങ്ങളുടെ ആവശ്യങ്ങളെല്ലാം അംഗീകരിച്ചതായി ഡോക്ടര്‍മാരുടെ സംഘടനയായ കേരള മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍(കെ ജി എം ഒ എ) അറിയിച്ചു.സമരം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ താളം തെറ്റിച്ചിരുന്നു.മിക്കയിടങ്ങളിലും ഒ പി വിഭാഗം പ്രവര്‍ത്തിച്ചിരുന്നില്ല.ഇതിനിടെ ചികിത്സ കിട്ടാതെ ആലപ്പുഴ ജില്ലയില്‍ 12 കാരനായ കുട്ടി മരിച്ച സംഭവം കൂടിയായതോടെ സമരത്തിന്റെ തീവ്രത സര്‍ക്കാരിനെ ചര്‍ച്ചയ്ക്ക് വഴിയൊരുക്കേണ്ട സാഹചര്യത്തിലെത്തിച്ചു.

നൈറ്റ് ഡ്യൂട്ടി ഓര്‍ഡര്‍ പിന്‍വലിക്കുക, ജില്ലാ ജനറല്‍ ആശുപത്രികള്‍ അശാസ്ത്രീയമായി മെഡിക്കല്‍ കോളേജുകളാക്കുന്നത് അവസാനിപ്പിക്കുക, പിജി ഡെപ്യൂട്ടേഷന്‍ പുനഃസ്ഥാപിക്കുക, പ്രൈവറ്റ് പ്രാക്ടീസ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക, സമയബന്ധിത സ്ഥാനക്കയറ്റം നടപ്പാക്കുക എന്നീ ആവശ്യങ്ങളോടുള്ള സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു സമരം.

INDIANEWS24.COM T V P M

Leave a Reply