jio 800x100
jio 800x100
728-pixel-x-90
<< >>

ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വന്‍ വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നില്‍

അഹമ്മദാബാദ്:ഡേ-നൈറ്റ് ടെസ്റ്റില്‍ പത്ത് വിക്കറ്റിന്റെ വന്‍ വിജയത്തോടെ ഇംഗ്ലണ്ടിനെതിരായ നാലു മത്സര ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി.സ്കോര്‍ : ഇംഗ്ലണ്ട് 112, 81, ഇന്ത്യ 145, 49/0.തോല്‍വിയോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്‍റെ ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിന്‍റെ സാധ്യതകള്‍ അവസാനിച്ചു.

രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ കറങ്ങി വീണ ഇംഗ്ലണ്ട് ഇന്ത്യക്ക് മുന്നില്‍വെച്ച 49 റണ്‍സിന്‍റെ വിജയലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ മറികടന്നു. 25 റണ്‍സുമായി രോഹിത് ശര്‍മയും 15 റണ്‍സോടെ ശുഭ്മാന്‍ ഗില്ലും പുറത്താകാതെ നിന്നു. വെറും 7.4 ഓവറില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. ഡേ നൈറ്റ് ടെസ്റ്റിന്‍റെ ആദ്യ ദിനം 13 വീണപ്പോള്‍ രണ്ടാം ദിനം 17 വിക്കറ്റുകളാണ് നിലം പൊത്തിയത്. ആദ്യ ഇന്നിംഗ്സിലേതിന് സമാനമായി അഞ്ച് വിക്കറ്റെടുത്ത അക്സര്‍ പട്ടേലും നാലു വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കറക്കി വീഴ്തതിയത്. മത്സരത്തില്‍ 11 വിക്കറ്റെടുത്ത  അക്സറും 7 വിക്കറ്റെടുത്ത അശ്വിനും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ സ്പിന്‍ കെണിയില്‍ കരുക്കിയത്. ആര്‍ച്ചറെ വിക്കറ്റിന് മുന്നില്‍ കുടുക്കി അശ്വിന്‍ ടെസ്റ്റ് കരിയറിലെ 400-ാം വിക്കറ്റ് അശ്വിന്‍ സ്വന്തമാക്കി.
INDIANEWS24 CRICKET DESK

Leave a Reply