728-pixel-x-90-2-learn
728-pixel-x-90
<< >>

ഡോ​ണ​ൾ​ഡ് ട്രം​പ് -കിം​ ജോങ് ഉ​ന്‍ കൂടിക്കാഴ്ച ഉപേക്ഷിച്ചു

വാ​ഷിം​ഗ്ട​ണ്‍: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന കൂ​ടി​ക്കാ​ഴ്ച യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് റ​ദ്ദാ​ക്കി. അ​ടു​ത്ത മാ​സം 12ന് ​സിം​ഗ​പ്പൂ​രി​ലാ​ണ് കൂ​ടി​ക്കാ​ഴ്ച നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ച​രി​ത്ര കൂ​ടി​ക്കാ​ഴ്ച​യു​ടെ സ്മ​ര​ണ​യ്ക്കാ​യി വൈ​റ്റ്ഹൗ​സ് നാ​ണ​യ​വും പു​റ​ത്തി​റ​ക്കി​യി​രു​ന്നു. കൂ​ടി​ക്കാ​ഴ്ച റ​ദ്ദാ​ക്കി​യ വി​വ​രം വൈ​റ്റ് ഹൗ​സ് സ്ഥി​രീ​ക​രി​ച്ചു. ട്രം​പി​ന്‍റെ പെട്ടെന്നുള്ള തീ​രു​മാ​ന​ത്തി​നു പി​ന്നി​ലെ കാ​ര​ണം എ​ന്തെ​ന്നു വ്യ​ക്ത​മ​ല്ല.  പ്യോം​ഗ്യാം​ഗി​ൽ​നി​ന്നു ല​ഭി​ച്ച ഭീ​ഷ​ണി​യെ കു​റ്റ​പ്പെ​ടു​ത്തി​യാ​ണു ട്രം​പി​ന്‍റെ പി​ൻ​മാ​റ​ലെ​ന്നു ദി ​ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ഈ ​സ​മ​യം ഉ​ചി​ത​മ​ല്ലെ​ന്നാ​ണു ത​നി​ക്കു തോ​ന്നു​ന്ന​തെ​ന്നും ഇ​താ​ണു ര​ണ്ടു​കൂ​ട്ട​ർ​ക്കും ന​ല്ല​തെ​ന്നും ട്രം​പ് പ​റ​ഞ്ഞു.
INDIANEWS24   INTERNATIONAL DESK

Leave a Reply