728-pixel-x-90-2-learn
728-pixel-x-90
<< >>

ഡേറ്റ സെന്‍റര്:ഏത് അന്വേഷണവും ആകാമെന്ന് വി എസ്

ഡേറ്റ സെന്‍റര്‍ കൈമാറ്റത്തെ സംബന്ധിച്ചു എന്തെങ്കിലും ക്രമെക്കെടു നടന്നു സംശയം ഉള്ളവര്‍ അന്വേഷിക്കട്ടെ എന്ന് വി എസ് . ഏത് അന്വേഷണവും നേരിടാന്‍ തയ്യാര്‍ ആണെന്ന് പ്രതിപക്ഷേ നേതാവ് കേസന്വേഷണം സിബിഎെക്കു വിടുന്നതിനെ ചൊല്ലി  യുഡിഎഫിലും തര്‍ക്കം നിലനില്‍ക്കുന്നു. ഇന്നത്തെ മുഖ്യമന്ത്രിയെപ്പോലെ അന്വേഷണം നേരിടാന്‍ ധര്യൈമില്ലാത്തയാളല്ല താന്‍. ആലുവ ഗസ്റ്റ ്ഹൗസില്‍ സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണനുമായി ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയിട്ട്, അതേക്കുറിച്ച് ഒന്നും പറയില്ല എന്നു പറഞ്ഞു നടക്കുകയാണു മുഖ്യന്‍ _ വി.എസ്. ആക്ഷേപിച്ചു.

സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ വി.എസിന്‍റെ മുന്‍ പ്രെെവറ്റ് സെക്രട്ടറി എസ്. രാജേന്ദ്രന്‍ തെളിവുകള്‍ നിരത്തി ആരോപണങ്ങള്‍ ഉന്നയിചെ്ചന്ന വാര്‍ത്തയെക്കുറിച്ചു ചോദിച്ചപ്പോള്‍, എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തില്‍ പൊളിറ്റ് ബ്യൂറോ കമ്മിഷന്‍ അന്വേഷണം നടത്തട്ടെ എന്നായിരുന്നു മറുപടി. വാദി പ്രതിയാകുമോ എന്നെല്ലാം അപ്പോള്‍ നോക്കാം. കമ്മിഷന്‍ ഇപ്പോള്‍ തെളിവെടുപ്പു നടത്തിയിട്ടുണ്ട്. അതിന്‍റെ കാര്യങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ അവര്‍ പുറത്തു പറയും. അപ്പോള്‍ എല്ലാവര്‍ക്കും മനസ്സിലാക്കാമെന്നും വി.എസ്. പറഞ്ഞു.

Leave a Reply