728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി കൈ കുഴഞ്ഞു: ഡേറ്റിംഗ് സൈറ്റിനെതിരെ മുന്‍ ജീവനക്കാരി

ടൊറന്റോ: സ്ത്രീകളുമായി ഡേറ്റിങ്ങില്‍ ഏര്‍പ്പെടാന്‍ വിവാഹിതരായ പുരുഷന്മാര്‍ക്ക് അവസരമൊരുക്കുന്നു എന്ന് അവകാശപ്പെടുന്ന വെബ്സൈറ്റായ ആഷ്‌ലി മാഡിസനില്‍ നിന്ന്  നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുന്‍ജീവനക്കാരി കോടതിയില്‍. ആയിരക്കണക്കിന് സ്ത്രീകളുടെ വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കുന്നതിന് കീബോര്‍ഡ് ഉപയോഗിച്ച് തന്‍റെ കൈക്കുഴയ്ക്ക് രോഗം ബാധിച്ചെന്ന് അവര്‍ പറയുന്നു. രണ്ട് കോടി ഡോളര്‍ ആണ് നഷ്ടപരിഹാരം ആവശ്യപ്പെട്ടിരിക്കുന്നത്.
ബ്രസീലില്‍നിന്ന് കുടിയേറി ടോരന്റോയില്‍ താമസിക്കുന്ന ഡോറിയാന സില്‍വയാണ് പരാതിക്കാരി. വെബ്സൈറ്റിന്റെ പോര്‍ച്ചുഗീസ് ഭാഷ പതിപ്പ് ഇറക്കുന്നതിന്റെ ഭാഗമായാണ് തന്നെ ജോലിക്ക് എടുത്തതെന്ന് പരാതിയില്‍ പറയുന്നു. 34000 ഡോളറും മറ്റ് ആനുകൂല്യങ്ങളും ആയിരുന്നു വാഗ്ദാനം.
ജോലിയില്‍ കയറിയ ഉടന്‍തന്നെ, സ്ത്രീകളുടെ പേരില്‍ 1000 വ്യാജ പ്രൊഫൈലുകള്‍ ഉണ്ടാക്കാന്‍ കമ്പനി ആവശ്യപ്പെട്ടു. മൂന്നാഴ്ച മാത്രമാണ് ഇതിന് അനുവദിച്ചത്. സൈറ്റ് സന്ദര്‍ശിക്കുന്ന പുരുഷന്മാരെ തെറ്റിദ്ധരിപ്പിച്ചു സൈറ്റില്‍ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നതിനായിരുന്നു ഇത്. വെബ്സൈറ്റില്‍ ഉണ്ടായിരുന്ന പ്രൊഫൈലുകളില്‍ ഒന്നുംതന്നെ യഥാര്‍ത്ഥമായിരുന്നില്ലെന്ന് സില്‍വ വെളിപ്പെടുത്തുന്നു. ഇത്തരം വ്യവസായത്തില്‍ ഇതുപോലെയുള്ള വഞ്ചനകള്‍ പതിവാണെന്ന് കമ്പനി അധികൃതര്‍ തന്നോടു പറഞ്ഞതായും സില്‍വ പറയുന്നു.

Leave a Reply