728-pixel-x-90-2-learn
728-pixel-x-90
<< >>

ഡീസല്‍ വിലകുറഞ്ഞാലും കെ എസ് ആര്‍ ടി സി നിരക്ക് കുറയ്ക്കാനാകില്ലെന്ന് തിരുവഞ്ചൂര്‍

കോട്ടയം:ഡീസല്‍ വില കുറച്ചാലും ബസ് ചാര്‍ജ് കുറയ്ക്കാനാകില്ലെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.കെ എസ് ആര്‍ ടി സി ബസ് ചാര്‍ജിന്റെ ചെലവുകള്‍ ഡീസല്‍ വിലയില്‍ മാത്രം നില്‍ക്കുന്നതല്ലെന്ന് മന്ത്രി വിശദീകരിച്ചു.കോര്‍പറേഷന്റെ നഷ്ടം പ്രതിമാസം 98 കോടിയില്‍ നിന്നും 110 കോടിയായി ഉയര്‍ന്നിരിക്കുകയാണ്.

ഡീസല്‍ വിലയ്ക്കു പുറമേ കെ എസ് ആര്‍ ടി സിക്കുള്ള ചിലവുകള്‍ മന്ത്രി മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ നിരത്തി.ജീവനക്കാരുടെ ഡി എ 20 ശതമാനം വര്‍ദ്ധിപ്പിച്ചു.സ്‌പെയര്‍പാര്‍ട്‌സിന്റെയും ടയറിന്റെയും വില അനുദിനം വര്‍ദ്ധിച്ചുവരികയാണ്.ഡീസല്‍ വില കുറഞ്ഞപ്പോള്‍ 14 രൂപമുതലുള്ള ടിക്കറ്റുകള്‍ക്ക് സെസ് ഏര്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിച്ചു പകരം 24 രൂപ മുതലുള്ള ടിക്കറ്റുകള്‍ക്കാണ് സെസ് ഏര്‍പ്പെടുത്തിയതെന്നും തിരുവഞ്ചൂര്‍ അറിയിച്ചു.

കെ എസ് ആര്‍ ടി സിയിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.മൂന്ന് മാസത്തിനുള്ളില്‍ കോര്‍പറേഷന്‍ ലാഭത്തിലാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം അറിയിച്ചു.

കെ എസ് ആര്‍ ടി സി എന്നത് കര്‍ണാടക സര്‍ക്കാര്‍ ട്രേഡ് മാര്‍ക്കായി രജിസ്റ്റര്‍ ചെയ്തതിനെതിരെ നിയമനടപടികള്‍ക്കായുള്ള നീക്കം തുടങ്ങിയതായി തിരുവഞ്ചൂര്‍ അറിയിച്ചു.പേര് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തുവെന്നത് നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

INDIANEWS24 KOTTAYAM

Leave a Reply