728-pixel-x-90-2-learn
728-pixel-x-90
<< >>

ഡീസലിന് പകരം ഫ്രാന്‍സിന് റഷ്യയുടെ സമ്മാനം

മോസ്‌കോ:പാരിസ് ഭീകരാക്രമണത്തിനിടെ ഫ്രഞ്ച് ജനതയെ വിട്ടുപിരിഞ്ഞ ഡീസലിന് പകരമായി റഷ്യയുടെ സമ്മാനം ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട നായക്കുട്ടി.ലോക ശ്രദ്ധ പിടിച്ചുപറ്റിയ ഫ്രഞ്ച് പോലീസിന്റെ ഡീസല്‍ എന്ന നായയുടെ വേര്‍പ്പാടില്‍ സാന്ത്വനമായാണ് റഷ്യ ഡോബ്രീനിയ എന്ന നായയെ നല്‍കി ആശ്വസിപ്പിച്ചിരിക്കുന്നത്.ഫ്രഞ്ചുകാര്‍ക്കൊപ്പം റഷ്യയും ഡീസലിനെ അത്രമേല്‍ ഇഷ്ടപ്പെട്ടിരുന്നതിനാലാണ് ഇത്തരത്തില്‍ ഒരു സാന്ത്വനത്തിന് നയതന്ത്രജ്ഞര്‍ തയ്യാറായത്.

മോസ്‌കോയിലെ ഫ്രഞ്ച് എംബസിയില്‍ നടന്ന ചടങ്ങിലാണ് ജര്‍മ്മന്‍ ഷെ ഡൊബ്രീനിയോയെ നല്‍കിയത്.റഷ്യന്‍ മന്ത്രി ഐഗര്‍ സുബോവ് ഫ്രഞ്ച് അംബാസിഡര്‍ ഷീന്‍ മൗറിസ് റിപ്പര്‍ട്ടിന് കൈമാറുകയായിരുന്നു.നിരവധി സൈനികരും ചടങ്ങില്‍ പങ്കെടുത്തു.

ഫ്രഞ്ച് പോലീസിന്റെ ഏഴ് വയസ്സുള്ള നായയായിരുന്നു ഡീസല്‍.പാരീസ് ഭീകരാക്രമണത്തിനിടെ നടന്ന തിരച്ചിലിനിടെയാണ് കൊല്ലപ്പെട്ടത്.ബെല്‍ജിയം ഷെപ്പേര്‍ഡ് വംശത്തില്‍ പെട്ട നായയായിരുന്നു ഡീസല്‍.

INDIANEWS24.COM Moscow

Leave a Reply