728-pixel-x-90-2-learn
728-pixel-x-90
<< >>

ഡി വൈ എഫ് ഐ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ചൂ

തിരുവനന്തപുരം : ഡി വൈ എഫ് ഐ സെക്രട്ടറിയേറ്റിനു മുന്നിൽ ഉപരോധം സംഘടിപ്പിച്ചു. നിയമന നിരോധനം, അഴിമതി, വിലക്കയറ്റം എന്നിവയ്ക്കെതിരെ സംഘടിപ്പിക്കപ്പെട്ട ഉപരോധംസിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് സാധാരണ ജനങ്ങളെ മറന്ന് കോര്‍പറേറ്റുകളെ സംരക്ഷിക്കാനാണ് മുന്‍കയ്യെടുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ യുവജനങ്ങളുടെ തൊഴില്‍ സാധ്യതയില്ലാതാക്കുന്ന നയങ്ങളാണ് കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ വെട്ടിച്ചുരുക്കുകയാണെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.ഇത്തരത്തിലുള്ള ജനകീയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സമരം ഡിവൈഎഫ്ഐ ഒരു ദിവസം കൊണ്ട് സമരം അവസാനിപ്പിക്കരുതെന്നും ഇത്തരം സമരങ്ങളില്‍ സമാന ചിന്താഗതിയുള്ള ഇതരയുവജനങ്ങളേയും അണിനിരത്തണമെന്നും പിണറായി ആവശ്യപ്പെട്ടു.

INDIANEWS@$.com Team TVM

Leave a Reply