jio 800x100
jio 800x100
728-pixel-x-90
<< >>

ഡി കെ ശിവകുമാറിന്റെ ചുമലിലേറി കുമാര സ്വാമി ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും

ബംഗളുരു:ഇന്ത്യന്‍ ജനാധിപത്യത്തിനെ ലോകത്തിനു മുന്നില്‍ പരിഹാസ്യമാക്കിയ നാടകങ്ങള്‍ക്ക് തല്‍ക്കാലം പരിസമാപ്തി കുറിച്ചു കൊണ്ട് 222 അംഗ സഭയിലെ കേവലം 36 അംഗങ്ങളുടെ തലവനായി കുമാരസ്വാമി മുഖ്യമന്ത്രി പദത്തിലെത്തുന്നത് അടുത്ത കാലത്തെ വിചിത്ര കാഴ്ചയാകുകയാണ്.ഈ അവിശുദ്ധ പ്രയോഗിക രാഷ്ട്രീയ സഖ്യം കോണ്‍ഗ്രസിന് വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ ഗുണകരമാകില്ല എന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ഇപ്പോള്‍ സജീവമാണ്.നാടകീയ രാജിക്ക് മുമ്പ് യെദിയൂരപ്പ നടത്തിയ “വികാര നിര്‍ഭര ” വിടവാങ്ങല്‍ പ്രസംഗം ബി ജെ പിയ്ക്ക് ചുരുങ്ങിയ പക്ഷം ലിംഗായത്ത് സമുദായ വോട്ടുകളുടെയെങ്കിലും ധ്രുവീകരണത്തിനു സഹായിക്കും എന്ന് രാഷ്ട്രീയ വിദഗ്ധര്‍ വിലയിരിത്തുന്നു.കൂടാതെ കുതിരക്കച്ചവടത്തിനിറങ്ങി പുറപ്പെട്ടതിന്റെ തേച്ചാലും കുളിച്ചാലും തീരാത്ത ദുഷ്പേര് കുറച്ചെങ്കിലും കഴുകി കളയാന്‍ ഇത് സഹായിച്ചേക്കും.

യെദിയൂരപ്പയുടെ പ്രസംഗത്തെ പ്രതിരോധിക്കുവാന്‍ ഇത് വരെ ഒരു കോണ്‍ഗ്രസ് നേതാവും രംഗത്തെത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.പ്രസംഗത്തെ എതിര്‍ത്ത് ജെ ഡി എസും രംഗത്തെത്തിയീട്ടില്ല. സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശക്തവും ഹാസ്യാത്മാകവുമായ പ്രതികരണങ്ങള്‍ മാത്രമാണ് യെദിയൂരപ്പയുടെ പ്രസംഗത്തിനെതിരെ രംഗത്തുള്ളത്.കൂടാതെ ഇന്നലെ പ്രോ ടേം സ്പീക്കറെ നിയമിച്ചതിനെതിരെ കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി പിന്‍വലിച്ചതും വിമര്‍ശിക്കപ്പെട്ടു.തങ്ങളുടെ എം എല്‍ എ മാരില്‍ വിശ്വാസമില്ലാത്തതിനാലാണ് കോണ്‍ഗ്രസ് ഹര്‍ജി പിന്‍വലിച്ചു വിശ്വാസ വോട്ടെടുപ്പ് നീളുന്നത് തടഞ്ഞത് എന്നൊരു ആക്ഷേപമുണ്ട്.കൂടാതെ ജനവിധി പൂര്‍ണ്ണമായും എതിരായതിനാല്‍ കുമാരസ്വാമി മന്ത്രിസഭയില്‍ കോണ്‍ഗ്രസ് ചേരരുത് എന്ന് നല്ലൊരു ശതമാനം കോണ്‍ഗസ് നേതാക്കളും പ്രവര്‍ത്തകരും കരുതുന്നുണ്ട്. പക്ഷെ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കില്‍  ചില എം എല്‍ എ മാര്‍ കുമാര സ്വാമിയെ പിന്തുണക്കില്ല  എന്നതാണ്  കോണ്‍ഗ്രസിനെ വെട്ടിലാക്കുന്നത്. തുല്യമായ പങ്കാളിത്തവും രണ്ടു ഉപമുഖ്യമന്ത്രി സ്ഥാനങ്ങളും കോണ്‍ഗ്രസ് ആഗ്രഹിക്കുന്നു എന്നാണു റിപ്പോര്‍ട്ട്.  സിദ്ധാരാമയ്യയെ എങ്ങിനെ  ഉള്‍പ്പെടുത്തും എന്നതും ഒരു കീറാമുട്ടിയാണ്. സിദ്ധരാമയ്യ തല്ക്കാലം ഒരു സ്ഥാനവും സ്വീകരിക്കാതെ മാറി നില്‍ക്കാനാണ് സാധ്യത. മന്ത്രി സ്ഥാനം കിട്ടാതെ വരുന്ന കോണ്‍ഗ്രസ്-ജെ ഡി എസ് എം എല്‍ എ മാരായിരിക്കും വരും ദിനങ്ങളിലെ തലവേദനയാകുന്നത്.ഏതായാലും കര്‍ണാടകയിലെ കാര്യങ്ങള്‍ നേരെയാകാന്‍ നാളുകളേറെയെടുത്തെക്കും.കര്‍ണാടകത്തില്‍ വരുന്ന ലോക സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു ഒരിക്കല്‍ കൂടി നിയമസഭാ തെരഞ്ഞെടുപ്പ് നടന്നേക്കാനാണ് സാധ്യതയെന്നു ബംഗളുരുവിലെ ഒരു   മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു.

കൂറുമാറ്റാൻ പണച്ചാക്കുമായിറങ്ങിയ റെഡ്ഢിയും തിരിച്ചടിക്ക് പണപ്പെട്ടി ചുമന്നിറങ്ങിയ ഡി കെ ശിവകുമാറും തമ്മിലുള്ളത് കൊടിയുടെ വ്യത്യാസം മാത്രമാണ് എന്ന് കേരളത്തിലെ ഒരു പ്രമുഖ ഇടതുപക്ഷ മാധ്യമ പ്രവര്‍ത്തകന്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഏറെ ശ്രദ്ധേയമാണ്. ഗ്രഹണിപിടിച്ച കുട്ടിയെ ചക്കക്കൂട്ടാൻ കാട്ടി പ്രലോഭിപ്പിക്കുന്നതു പോലെ പണവും പദവിയും കാട്ടി ജനപ്രതിനിധികളെ കൊതിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ നിർത്തുന്നത് മഹത്വവും അതിന് ഇറങ്ങിത്തിരിക്കുന്നവൻ മഹാനായ കോടീശ്വരനും എന്ന് തോന്നുന്നത് ഒരു തരം വൈകല്യമാണ് എന്നും അദ്ദേഹം കുറിച്ചു. ഇടതു പക്ഷം   ഇനി സ്വീകരിക്കേണ്ട നിലാപടുകളിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.സമുന്നതനായ ഈ ഇടതു   പക്ഷ   മാധ്യമ പ്രവര്‍ത്തകന്റെ കുറിക്ക് കൊള്ളുന്നതും  കാലിക പ്രസക്തവുമായ വാക്കുകള്‍ ഇന്ത്യയിലെ    മതേതര ജനാധിപത്യ ശക്തികള്‍ ചെവിക്കൊള്ളും എന്ന്   പ്രതീക്ഷികാം.

INDIANEWS24 POLITICAL DESK

Leave a Reply