തിരുവനന്തപുരം: ഡിവൈഎഫ് ഐ തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗവും കോര്പ്പറേഷന് കൗണ്‍സിലറുമായ സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. വര്‍ഷങ്ങളായി ഡിവൈഎഫ്ഐയുടെ ജില്ലാകമ്മറ്റിയിലെ വനിതാ സാന്നിധ്യമായ സംഗീത മികച്ച നേതൃപാടവം തെളിയിച്ച വ്യക്തിയായിരുന്നു. തിരുവനന്തപുരം കുളത്തൂര്‍ സ്വദേശിയാണ്. 30 വയസ്സായിരുന്നു.
അതേ സമയം സംഗീതയുടെ മരണത്തോടെ ഒരു അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണി ഭരണം നിലനിര്‍ത്തുന്ന തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പ്രതിസന്ധിയിലാകും. ആറ്റിപ്ര വാര്‍ഡിനെയാണ് സംഗീത പ്രതിനിധീകരിച്ചിരുന്നത്. ഭരണം നിലനിര്‍ത്തണമെങ്കില്‍ ഇവിടെ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം വിജയിക്കണം.
സംഗീതയുടെ മരണത്തില്‍ അനുശോചിച്ച് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് അനുശോചന യോഗം ചേരും.