728-pixel-x-90-2-learn
728-pixel-x-90
<< >>

ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് അന്തരിച്ചു

കോട്ടയം: ഡിറ്റക്ടീവ് നോവലിസ്റ്റ് കോട്ടയം പുഷ്പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയിൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. ഏറെ നാളായി അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.മൂന്നാഴ്ച മുമ്പാണ് പുഷ്പനാഥിന്‍റെ മകന്‍ സലീം പുഷ്പനാഥ് മരിച്ചത്. 

മുന്നൂറോളം നോവലുകൾ പുഷ്പനാഥ് എഴുതിയിട്ടുണ്ട്.  പല നോവലുകളും തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേയ്ക്ക് തര്‍ജമ ചെയ്തിട്ടുണ്ട്. . മലയാളത്തിന്റെ ആര്‍തര്‍ കോനന്‍ ഡോയല്‍ എന്നറിയപ്പെട്ട പുഷ്പനാഥിന്‍റെ കഥാപാത്രങ്ങളായ  ഡിറ്റക്ടീവ് മാര്‍ട്ടിനും  ഡിറ്റക്ടീവ് പുഷ്പരാജും ഒരു കാലത്ത്  മലയാളിയുടെ ഷേര്‍ലക്ക് ഹോംസുമാരായിരുന്നു.പുഷ്പനാഥിന്റെ ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ കൃതികൾ ചലച്ചിത്രമാക്കപ്പെടുകയും ചെയ്തു.pushpanadh 4 over-bridge carddinalinte-maranam- death circlemohini tamilpushpanadh 2 jpg

INDIANEWS 24 TVPM DESK

Leave a Reply