728-pixel-x-90-2-learn
728-pixel-x-90
<< >>

ഡിജിറ്റല്‍ അവധിക്കാലവുമായി ഫെഡറല്‍ ബാങ്കും പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷനും

BANNER - NEWകൊച്ചി : ഫെഡറല്‍ ബാങ്കിന്റെ സി എസ്സ് ആര്‍ ഡിവിഷന്‍ പെറ്റൽസ്  ഗ്ലോബ് ഫൗണ്ടേഷനുമായി കൈകോര്‍ത്ത്  കുട്ടികള്‍ക്കായി അവധിക്കാല ഡിജിറ്റല്‍  ആര്‍ട്ട്‌ ക്യാമ്പ് സംഘടിപ്പിക്കുന്നു.എറണാകുളം ജില്ലയിലെ മൂക്കന്നൂര്‍ സേക്രഡ് ഹാര്‍ട്ട് ഓര്‍ഫനേജ് സ്കൂളിലാണ് ക്യാമ്പ് നടക്കുന്നത്. ഹൈസ്കൂള്‍ തലം മുതല്‍  ഹയര്‍ സെക്കണ്ടറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക്  ക്യാമ്പില്‍ പങ്കെടുക്കാം..മേയ് 21,22 തീയതികളിലായി രാവിലെ ഒന്‍പതു മുതല്‍ അഞ്ചു മണി വരെ നടക്കുന്ന ക്യാമ്പില്‍ കുട്ടികള്ക്ക്  പ്രവേശനം സൗജന്യമാണ്.ഭക്ഷണ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മൂക്കന്നൂര്‍ മേഖലയില്‍ ഫെഡറല്‍ ബാങ്ക് തുടങ്ങി വച്ച ഡിജിറ്റലൈസേഷന്‍ പദ്ധതികളുടെ തുടര്ച്ച യായിട്ടാണ് തികച്ചും നൂതന ആശയമായ ഈ ഡിജിറ്റല്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നതെന്നു ഫെഡറല്‍ ബാങ്ക് സി എസ് ആര്‍ മേധാവി രാജു ഹോര്‍മിസ് പറഞ്ഞു.” ലെറ്റ്സ് ഗോ ഡിജിറ്റല്‍” പദ്ധതിയുടെ ഭാഗമായി ഇതിനകം ഫെഡറല്‍ ബാങ്ക് മൂക്കന്നൂര്‍ മേഖലയിലെ നിരവധി വിദ്യാലയങ്ങളില്‍ കമ്പ്യൂട്ടറുകള്‍ സംഭാവന ചെയ്തിരുന്നു.കുട്ടികള്‍ക്കായി ഡിജിറ്റലൈസേഷന്റെ വിവിധ വശങ്ങളെ പ്രതിനിധീകരിക്കുന്ന ഡെമോ ക്ലാസുകളും  കരിയര്‍ ഗൈഡന്‍സ് സെഷനുകളും ഉണ്ടായിരിക്കും.പ്രശസ്ത കാരിക്കേച്ചറിസ്റ്റ് ഇബ്രാഹിം ബാദുഷ കാര്ട്ടൂിണ്മാ.നാണ് ക്യാമ്പിന്റെ ഡയറക്ടര്‍.BANNER - NEWBANNER - NEWBANNER - NEW
ഡിജിറ്റല്‍ ആര്ട്ട്യ‌, അനിമേഷന്‍ ചിത്രങ്ങള്‍ എന്നിവ സൃഷ്ടിക്കുന്നതിന് സഹായായിക്കുന്ന ലൈവ് ഡെമോകള്‍,അനിമാറ്റിക്സ്,സ്റ്റോറി ബോര്ഡിംകഗ്,ഡിജിറ്റല്‍ ആര്ട്ട്സ കോമിക്സ്, ലൈവ് കാര്ട്ടൂ ണിംഗ് എന്നിവയ്ക്കൊപ്പം ജീവിതത്തിന്റെ വിവിധ തുറകളില്‍ ഡിജിറ്റലൈസേഷന്റെ ഗുണവശങ്ങളും അതാത് രംഗത്തുള്ള കരിയര്‍ സാധ്യതകളും പ്രദിപാദിക്കുന്ന സെഷനുകളും ഈ ക്യാമ്പിന്റെ സവിശേഷതയാണ് എന്ന് സംഘാടകരായ പെറ്റല്‍സ് ഗ്ലോബ് ഫൌണ്ടേഷന്റെ  കോര്‍ഡിനേറ്റര്‍ സനു സത്യന്‍ അറിയിച്ചു.
ഡിജിറ്റല്‍ ആര്ട്ട്  രംഗത്തെയും വിഷ്വല്‍ ഗ്രാഫിക്സ് രംഗത്തെയും ആര്ട്ട്  കോമിക്സ് രംഗത്തെയും പ്രതിഭകളായ വേണു വാരിയത്ത്,ജിനേഷ് കെ. ജോയ്സ്, സന്ദീപ്‌ ശശിധരന്‍,, ജീത്തു, ആര്‍ട്ടിസ്റ്റ് ഹസ്സന്‍ കോട്ടെപറമ്പില്‍, പ്രിന്‍സ് കാര്‍ട്ടൂണിസ്റ്റ്,  എന്നിവര്‍ക്കൊപ്പം കരിയര്‍ ഗൈഡന്‍സ് വിദഗ്ധനായ ആര്‍.മനു, സേക്രഡ് ഹാര്‍ട്ട്‌ ഓര്‍ഫനേജ് സ്കൂള്‍ അധ്യാപകനും കൈറ്റ്സ് കോര്‍ഡിനേറ്ററുമായ നിജോ ജോസഫ് പുതുശ്ശേരി,പെറ്റല്‍സ് ഗ്ലോബ് കോര്‍ഡിനേറ്ററും ക്യാമ്പിന്റെ സംഘാടകനുമായ സനു സത്യന്‍,ഡിജിറ്റല്‍ മാര്‍ക്കട്ടിംഗ് വിദഗ്ധനായ കണ്ണനും  സെഷനുകള്‍ കൈകാര്യം ചെയ്യും.
കൂടാതെ സിനിമാ കലാ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരും വി എഫ് എക്സ് – ഡിജിറ്റല്‍-മീഡിയ രംഗത്ത് നിന്നുള്ള വിദഗ്ദ്ധരും ക്യാമ്പില്‍ അതിഥികളായി കുട്ടികളുമായി സംവദിക്കുവാന്‍  എത്തും.
വിശദ വിവരങ്ങള്‍ക്ക് ഇബ്രാഹിം ബാദുഷ,സനു സത്യന്‍,സിജ എന്നിവരുമായി 81370 33177,80 8909 1945  എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.പങ്കെടുക്കുന്ന എല്ലാ കുട്ടികള്‍ക്കും സര്‍ട്ടിഫിക്കട്ടുകള്‍ നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.WELCOME - DIGI ART CAMP - PETALS GLOBE FED BANK
Backdrop FINAL
INDIANEWS24 EDUCATION DESK

Leave a Reply