728-pixel-x-90-2-learn
728-pixel-x-90
<< >>

ഡാൻസിംഗ് ഡാംസൽസ് മെയ്‌ 13നു മാതൃദിനം ആഘോഷിക്കുന്നു

ടൊറോന്റോ : കലാ-സാംസ്കാരിക വളർച്ചയിലൂടെ സ്ത്രീ- ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ‘ഡാൻസിംഗ് ഡാംസൽസ് ‘ മെയ്‌ 13  ഞായറാഴ്ച  ഉച്ചക്ക്  12  മണിക്ക്   ഉച്ചഭക്ഷണത്തോടെ മിസ്സിസ്സാഗായിലുള്ള ഓയെസീസ്   ബാങ്കറ്റ് ഹാളിൽ  ‘മാതൃദിനം ‘ ആഘോഷിക്കുന്നു.ആഘോഷത്തിന്റെ ഭാഗമായി മുൻ വർഷങ്ങളിലെപോലെ ഈ വർഷവും ഫോട്ടോഗ്രഫി മത്സരം നടത്തുന്നുണ്ട് . നിരവധി സമ്മാനങ്ങൾ വിജയികളെ കാത്തിരിക്കുന്നു. പങ്കെടുക്കാൻ താല്പര്യമുള്ളവർ  മെയ്  1 -  ന് മുൻപ്‌  ഫോട്ടോകൾ  അയക്കേണ്ടതാണ്. ഒരു വർഷത്തിൽ  താഴെ പഴക്കമുള്ള ഫോട്ടോകൾ  വേണം അയക്കാൻ.  മത്സരത്തിൽ പങ്കെടുക്കുന്നവർ  നിർബന്ധമായും  പരിപാടിയുടെ  അന്നേ ദിവസം  സന്നിഹിതരായിരിക്കണമെന്നുള്ള  നിബന്ധനയുമുണ്ട് .
കൂടാതെ അമ്മമാർക്ക് വേണ്ടി ഗ്രീറ്റിംഗ് കാർഡ് ഉണ്ടാക്കിയും ഈ വർഷം സമ്മാനങ്ങൾ നേടാം. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കുവേണ്ടിയാണ് ഈ മത്സരം. കാർഡ് ഉണ്ടാക്കി അത് സ്കാൻ ചെയ്തു മത്സരത്തിന് അയക്കാം. പ്രോഗ്രാമിന് വരുന്പോൾ കാർഡ്  സംഘാടകരെ ഏല്പിക്കണം. സമർപ്പിക്കപ്പെട്ട കാർഡുകൾ പ്രദർശനത്തിന്  വെക്കുകയും  തെരഞ്ഞെടുക്കപ്പെടുന്ന കാർഡുകൾക്കു സമ്മാനങ്ങൾ ലഭിക്കുകയും ചെയ്യും.മത്സരത്തിന് അയക്കുന്ന കാർഡുകൾ അവരുടെ അമ്മമാർക്ക് തന്നെ സ്റ്റേജിൽ വച്ച് സമ്മാനമായി നൽകുന്നതാണ്.
അമ്മമാർക്കുവേണ്ടി  എഴുതി  സമ്മാനങ്ങൾ നേടാനും ഈ വർഷം അവസരമുണ്ട്.
താല്‍പ്പര്യമുള്ളവര്‍  തങ്ങളുടെ അമ്മമാരെക്കുറിച്ച്  (ഏത്  പ്രായത്തിലുള്ള  കുട്ടികൾക്കും മുതിർന്നവർക്കും , ഏതു തരത്തിലുള്ള  സാഹിത്യ സൃഷ്ടിയുമാകാം ) എഴുതി അയച്ചുകൊടുത്താൽ “റൈറ്റ് ആൻഡ് വിൻ ” (Write & Win ) മത്സരത്തിൽ  പങ്കെടുക്കുകയും  അമ്മമാർക്കുവേണ്ടി  സമ്മാനങ്ങൾ നേടുകയും ചെയ്യാം.പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ്‌ 1 ന് മുൻപ്‌ എൻട്രികൾ അയക്കേണ്ടതാണ്. ഇത് കൂടാതെ മക്ക ളോടൊപ്പം അമ്മമാർക്ക്  “ഫാഷൻ ഷോ ” യിൽ  പങ്കെടുക്കാനും അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾ അവരുടെ വെബ് വെബ്‌ റ്റിൽ www.ddshows.com ലഭ്യമാണ്.പ്രോഗ്രാമിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ അമ്മക്കും ഏറ്റവും കൂടുതൽ മക്കളുള്ള അമ്മക്കും സമ്മാനങ്ങൾ കാത്തിരിപ്പുണ്ട്. നിങ്ങളുടെ അറിവിൽ ഈ സമ്മാനങ്ങൾ നേടാൻ അർഹരായവർ ഉണ്ടെങ്കിൽ അവരുടെ പേരുകൾ നാമനിർദ്ദേശം ചെയ്യാനുള്ള സൗകര്യം അവരുടെ വെബ്‌സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.ഇന്റർ നാഷണൽ നിലവാരത്തിലുള്ള വൈവിധ്യമാർന്ന കലാവിരുന്നുകളാണ്  മാതൃ ദിനാഘോഷത്തോടനുബന്ധിച്ചു ഒരുക്കിയിരിക്കുന്നത് .മുതിർന്നവർക്ക് 40 ഡോളാരാണ് ടിക്കറ്റ് നിരക്ക് . കുട്ടികൾക്ക് 20 ഡോളറും. ഡാൻസിംഗ്  ഡാംസൽസിന്റെ  ഇത്തവണത്തെ മാതൃ ദിനാഘോഷത്തിന്റെ ഭാഗമായി മാതൃത്വത്തിന്റെ  പടിവാതില്‍ക്കല്‍  നില്ക്കുന്ന  ഗർഭിണി മുതൽ ഏറ്റവും  പ്രായം കൂടിയ അമ്മവരെയുള്ള  200-ലേറെ  അമ്മമാരെ  വേദിയിൽ ആദരിക്കുന്നുണ്ട്.
INDIANEWS24 TORONTO

Leave a Reply