അബുദാബി: വിശ്വവിഖ്യാത ചിത്രകാരന് ലിയാണാര്‍ഡോ ഡാവിഞ്ചിയുടെ പ്രസിദ്ധ ചിത്രമായ ‘സാല്‍വതോര്‍ മുണ്ടി’ സൗദി കിരീടാവകാശി മുബമ്മദ് ബിന്‍ സല്മാന് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഏകദേശം മൂവായിരം കോടിയോളം രൂപ(45 കോടി ഡോളര്‍)യ്ക്കാണ് ഇത് ലേലത്തില്‍ വാങ്ങിയതായാണ് പറയുന്നത്. അടുത്തിടെ അബുദാബിയില്‍ തുറന്ന ലൂര് മ്യൂസിയത്തില്‍ വയ്ക്കുന്നതിനായാണ് ഇത് ഇത്രയും തുകയ്ക്ക് സൗദി കിരീടാവകാശി സ്വന്തമാക്കിയതെന്നറിയുന്നു.
ചിത്രം ലൂര് മ്യൂസിയത്തിലെത്തിയ വിവരം അധികൃതര്‍ ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. എന്നാല്‍ ആരാണ് ഇത് വലിയ തുക നല്കി സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിരുന്നില്ല. നവോത്ഥാനകാല ഇറ്റലിയിലെ ചിത്രകാരന് ലിയോനാര്‍ഡോ ഡാവിഞ്ചി വരച്ച ക്രിസ്തുവിന്റെ രൂപത്തിലുള്ള വിഖ്യാത ചിത്രമാണ് ‘സാല്‍വതോര്‍ മുണ്ടി’. ലോകത്തിന്റെ രക്ഷകന് എന്നാണ് ഈ ലാറ്റിന്‍ വാക്കിനര്‍ത്ഥം.
1505ല്‍ വരച്ച ചിത്രം കഴിഞ്ഞമാസമാണ് ഏറ്റവും ഒടുവില്‍ ലേലത്തിന് വച്ചത്. ഇപ്പോള്‍ സ്വന്തമാക്കിയ മൂവായിരം കോടിയോളം രൂപ ഇതിന് മുമ്പ് ഈ ചിത്രം ലേലത്തിന് പോയതിനേക്കാള്‍ ഇരട്ടി തുകയാണ്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനുവേണ്ടി മറ്റൊരു രാജകുമാരനായ ബദേര്‍ ബിന്‍ അബ്ദുളള ബിന്‍ മുഹമ്മദ് ബിന്‍ ഫര്ഹാന് അല്‍ സൗദ് ആണ് ചിത്രം വാങ്ങിയതെന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ച് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇത്രയും കാലം സ്വകാര്യ വ്യക്തിയുടെ പക്കലായിരുന്ന ചിത്രം അധികം താമസിയാതെ ലൂര് മ്യൂസിയത്തില്‍ പ്രദര്‍ശന സജ്ജമാകും. ഇതോടെ യു എ ഇയിലെത്തുന്നവര്‍ക്ക് അഞ്ഞൂറ് വര്‍ഷം പഴക്കമുള്ള ഈ വിശ്വപ്രസിദ്ധ സൃഷ്ടി കണ്ടാസ്വദിക്കാന്‍ കഴിയും. ഡാവിഞ്ചി വരച്ച 20 ചിത്രങ്ങള്‍ മാത്രമാണ് ലോകത്ത് അവശേഷിക്കുന്നത് അതില്‍ ഒന്നാണ് സാല്‍വതോര്‍ മുണ്ടി.
INDIANEWS24.COM Gulf Desk