728-pixel-x-90-2-learn
728-pixel-x-90
<< >>

ഡാലസില്‍ ഗുരുജയന്തി ആഘോഷം 12 ന്‌

ഡാലസ്:അമേരിക്കയിലെ ഡാലസില്‍ യുഗുപുരുഷന്‍ ശ്രീനാരായണ ഗുരുവിന്റെ ജയന്തി വിപുലമായി ആചരിക്കും.ശ്രീനാരായണ മിഷന്‍ നോര്‍ത്ത് ടെക്‌സസിന്റെ നേതൃത്വത്തിലാണ് ഗുരുവിന്റെ 161-ാം ജന്മദിനം ആചരിക്കുന്നത്.

ഇര്‍വിങ്ങിലെ ഡി എഫ് ഡബ്ലിയു ഹിന്ദു ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്ന ചടങ്ങില്‍ ഓണാഘോഷ പരിപാടികളും നടത്തും.വരുന്ന ശനിയാഴ്ച്ച(സെപ്റ്റംബര്‍ 12) വൈകീട്ട് അഞ്ചരയോടെ ചടങ്ങുകള്‍ ആരംഭിക്കും.ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുപൂജ, ഗുരുദേവന്റെ പ്രബോധനങ്ങളുടെ കാലികമായ പ്രസക്തിയിലൂന്നിയുള്ള പ്രഭാഷണങ്ങള്‍, ജയന്തിഘോഷയാത്ര തുടങ്ങിയവ നടക്കും.ഇതോടൊപ്പം ചലച്ചിത്ര താരം ദിവ്യ ഉണ്ണിയുടെ നൃത്തവും ഉണ്ടാകും.

INDIANEWS24.COM Dallas

Leave a Reply