728-pixel-x-90-2-learn
728-pixel-x-90
<< >>

ഡാലസിലെ കേരള ഹിന്ദൂസ് കണ്‍വെന്‍ഷനില്‍ രമേശ് ചെന്നിത്തല മുഖ്യാതിഥി

ഡാല്ലസ്:കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക എട്ടാമതു കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ടി എന്‍ നായര്‍ അറിയിച്ചു.അടുത്ത മാസം രണ്ടുമുതല്‍ അഞ്ച് വരെ ഡാല്ലസിലാണ് സമ്മേളനം നടക്കുന്നത്.

കാനഡ, യൂറോപ്പ്, അമേരിക്ക തുടങ്ങിയവിടങ്ങളില്‍ നിന്നും ആയിരത്തി അഞ്ഞൂറിലധികം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി ഇതിനകം റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ശിവഗിരി മഠാധിപതി സ്വാമി ഗുരുപ്രസാദ് ഹിന്ദുഐക്യവേദി സെക്രട്ടറി കുമ്മനം രാജശേഖരന്‍, സുപ്രസിദ്ധ നോവലിസ്റ്റ് സി രാധാകൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് ആത്മീയ ചൈതന്യം നല്‍കുമെന്ന് പ്രസിഡന്റ് പറഞ്ഞു.ഹിന്ദു സംസ്‌കാരം ജനങ്ങളിലേക്ക് എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രസംഗങ്ങളും പഠന ക്ലാസുകളും ചര്‍ച്ചകളുമാണ് സമ്മേളനത്തിന്റെ മുഖ്യ അജണ്ട.

മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി, ബാല ഭാസ്‌ക്കര്‍, ബിജു നാരായണന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന മ്യൂസിക് ഫ്യൂഷന്‍ നാദബ്രഹ്മം,പ്രശസ്ത കലാകാരന്മാരുടെ നൃത്തസംഗീതം മാസ് തിരുവാതിര,ഡി ജെ പാര്‍ട്ടി,ഫാഷന്‍ ഷോ,യോഗാ മെഡിറ്റേഷന്‍ തുടങ്ങിയ പരിപാടികള്‍ സമ്മേളനത്തിന്റെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്.വിവിധ മതമേലധ്യക്ഷന്മാരെ സമ്മേളനത്തിന് ക്ഷണിച്ചിട്ടുണ്ട്.സമ്മേളനത്തില്‍ പ്രകാശനം ചെയ്യാനിരിക്കുന്ന സോവനീയറിന്റെ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ട്രഷറര്‍ രാജു പിള്ള അറിയിച്ചു.

ജനറല്‍ കണ്‍വീനര്‍ ദീപക്, യൂത്ത് മെംബര്‍ രാഹുല്‍ പിള്ള, സജിനായര്‍, തുടങ്ങിയവര്‍ കെ എച്ച് എന്‍ എ യെ പ്രതിനിധീകരിച്ചും ഇന്ത്യ പ്രസ്‌ക്ലബ് ഓഫ് നോര്‍ത്തമേരിക്കാ ഡാലസ് ചാപ്റ്ററിനെ പ്രതിനിധീകരിച്ചു.പ്രസിഡന്റ് ജോസ് പ്ലക്കാട്ടും, വൈസ് പ്രസിഡന്റ് പി പി ചെറിയാന്‍, സെക്രട്ടറി ബിജിലി ജോര്‍ജ്, മുന്‍ പ്രസിഡന്റ് സണ്ണിമാളിയേക്കല്‍, രവി എടത്വ, ബെന്നി തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

INDIANEWS24.COM Dallas

Leave a Reply