728-pixel-x-90-2-learn
728-pixel-x-90
<< >>

‘ഡാര്‍വിന്‍റെ പരിണാമം’ ഈയാഴ്ച കാനഡയില്‍

 

ടൊറന്റോ: തുടര്‍ച്ചയായ  സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം പൃഥ്വിരാജ് നായകനാകുന്ന ഡാര്‍വിന്‍റെ പരിണാമം ഈ വാരാന്ത്യത്തില്‍ കാനഡയിലെ തിയറ്ററുകളില്‍. ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാന്ദ്നി ശ്രീധറാണ് നായിക. ചെമ്പന്‍ വിനോദ്, സൗബിന്‍, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

സ്കാര്‍ബറോ മക്കാവന്‍-ഫിഞ്ചിലുള്ള വുഡ്സൈഡ് സിനിമാസിലും  [1571 SANDHURST CIRCLE] ഇറ്റോബിക്കോയിലെ ആല്‍ബിയന്‍ സിനിമാസിലും [1530 ALBION ROAD] മാര്‍ച്ച്‌ 26, 27 തിയതികളില്‍ ഉച്ചയ്ക്ക് 1.00ന് ചിത്രം പ്രദര്‍ശിപ്പിക്കും.   റിച്ച്മണ്ട് ഹില്‍ യോര്‍ക്ക്‌ സിനിമാസില്‍ [115 YORK BLVD, RICHMOND HILL] മാര്‍ച്ച്‌ 26, 27,28 തിയതികളില്‍ വൈകിട്ട് 3.30നും മിസിസാഗ സിനി സ്റ്റാര്‍സില്‍ [377 Burnhamthorpe Road, East, Mississauga,L4Z 1C7] മാര്‍ച്ച് 26 രാത്രി 9.20നും ചിത്രം പ്രദര്‍ശിപ്പിക്കും.

Leave a Reply