728-pixel-x-90-2-learn
728-pixel-x-90
<< >>

ഡാനിയേല്‍ വെറ്റോറി രാജ്യാന്തര ക്രിക്കറ്റ് മതിയാക്കി

വെല്ലിംഗ്ടണ്‍: ന്യൂസീലാന്‍ഡിന്റെ ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ ഡാനിയേല്‍ വെറ്റോറി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.ടീം ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ പ്രവേശിച്ചതില്‍ ആഹ്ലാദമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ടീമിന്റെ ഭാഗമാകാനായതില്‍ വളരെ സന്തോഷമുണ്ട് വെറ്റോറി അറിയിച്ചു.

ഈ ലോകകപ്പില്‍ കളിച്ച ഒമ്പത് മത്സരങ്ങളില്‍ നിന്നും 15 വിക്കറ്റുകളാണ് ഈ സ്പിന്‍ ബൗളര്‍ നേടിയത്.രാജ്യത്തിനായി 113 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള വെറ്റോറി 4531 റണ്‍സും 362 വിക്കറ്റുകളും നേടിയിട്ടുണ്ട്.291 ഏകദിനങ്ങളില്‍ നിന്നായി 2213 റണ്‍സും 302 വിക്കറ്റുകളും നേടി.ഒരു പതിറ്റാണ്ടിലേറെ ന്യൂസീലാന്‍ഡിനെ നയിച്ച സ്റ്റീഫന്‍ ഫ്‌ളെമിങ് 2007 ല്‍ സ്ഥാനം ഒഴിഞ്ഞപ്പോള്‍ 2011 വരെ ടീമിന്റെ ക്യാപ്റ്റന്‍ വെറ്റോറിയായിരുന്നു.

INDIANEWS24 SPORTS DESK

Leave a Reply