728-pixel-x-90-2-learn
728-pixel-x-90
<< >>

ഡല്‍ഹി ആപ്പിന്; പ്രതിപക്ഷം മൂന്ന് ബിജെപി എം എല്‍ എ മാര്‍ മാത്രം

ന്യൂദല്‍ഹി:രാജ്യം ഉറ്റുനോക്കിയ ദല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി തൂത്തുവാരി.ആകെയുള്ള 70 സീറ്റുകളില്‍ 67 ഇടത്തും ആപ്പ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ മൂന്നിടത്ത് മാത്രമാണ് കേന്ദ്രം ഒറ്റയ്ക്ക ഭരിക്കുന്ന ബി ജെ പിയ്ക്ക് ജയിക്കാനായത്.ഡല്‍ഹിയുടെ ചരിത്രത്തിലാദ്യമായി കോണ്‍ഗ്രസിന് ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞില്ല.

ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അരവിന്ദ് കെജരിവാള്‍ അടക്കമുള്ള പ്രമുഖര്‍ വിജയിച്ചപ്പോള്‍ ബി ജെ പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി കിരണ്‍ ബേദിയും കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി അജയ് മാക്കണും പരാജയപ്പെട്ടു.സത്യസന്ധതയുടെ വിജയമാണെന്നും ഡല്‍ഹിയെ അഭിവാദ്യം ചെയ്യുന്നുവെന്നും അരവിന്ദ് കെജരിവാള്‍ പറഞ്ഞു.ആപ്പിന്റെ വിജയത്തോടെ ഡല്‍ഹി മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.

INDIANEWS24 NEWDELHI

Leave a Reply