jio 800x100
jio 800x100
728-pixel-x-90
<< >>

ഡല്‍ഹി അനാഥം ; രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ

ന്യൂഡല്‍ഹി: ഏറെ ശ്രദ്ധിക്കപ്പെട്ട ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നിഷ്ഫലമാകുന്നു. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണത്തിന് ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ്ങ് ശുപാര്‍ശ ചെയ്തു. ശുപാര്‍ശ കത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് അയച്ചു. നിയമസഭ മരവിപ്പിക്കണമെന്നും ആറുമാസം രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നുമാണ് നജീബ് ജങ്ങിന്‍റെ  നിര്‍ദ്ദേശം. ആഭ്യന്തരമന്ത്രാലയം ലഫ്റ്റനന്റ് ഗവര്‍ണറുമായി ഒരിക്കല്‍ക്കൂടി ചര്‍ച്ച നടത്തിയ ശേഷം ശുപാര്‍ശ കേന്ദ്രസര്‍ക്കാരിനയയ്ക്കും എന്നറിയുന്നു.

രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്തതിനാല്‍ ഏപ്രില്‍-മെയ് മാസങ്ങളില്‍ നടക്കാനിടയുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പും നടന്നേക്കും. ആം ആദ്മി പാര്‍ട്ടിക്ക് ഇദംപ്രഥമമായി  നിയമസഭയില്‍ പ്രവേശിക്കുവാനുള്ള അവസരം ഇതോടെ നഷ്ടമായി. മുഖം നഷ്ടപ്പെട്ട കോണ്‍ഗ്രസിന് ഒരു തിരിച്ചു വരവിനു കൂടി ഇനി  നടക്കുന്ന തിരഞ്ഞെടുപ്പിലൂടെ  അവസരം ലഭിക്കും. പക്ഷെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിക്കാനിട.

INDIA NEWS DELHI

Leave a Reply