ന്യൂഡൽഹി:ഡൽഹിയിൽ സ്ഥിതി നിയന്ത്രണ വിധേയമെന്ന് പോലീസ്. കലാപത്തിൽ 27 പേർക്ക് ജീവൻ നഷ്ടമായി.ഇതുവരെ 106 പേര് അറസ്റ്റിലായെന്ന് ഡല്‍ഹി പോലീസ് പറഞ്ഞു.സംഘർഷ ബാധിത പ്രദേശങ്ങളിലേക്ക് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കൂടുതൽ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.പ്രദേശങ്ങളിൽ പോലീസും കേന്ദ്രസേനയും റൂട്ട്മാർച്ചുകൾ നടത്തുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിലേതിൽ നിന്ന് വ്യത്യസ്തമായി പുതുതായി അക്രമങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഡ്രോണുകൾ ഉപയോഗിച്ചുള്ള നിരീക്ഷണം നടത്തുന്നുണ്ടെന്നും ഡൽഹി പോലീസ് വിശദീകരിച്ചു.
INDIANEWS24 NEW DELHI DESK