ന്യൂഡല്‍ഹി: ഇന്നലെ രാത്രിയില്‍ രണ്ടുതവണ ഉണ്ടായ ഭൂചലനത്തില്‍ ഡല്‍ഹി നടുങ്ങി. രാത്രി 12.41നും ഒരു മണിക്കൂര്‍ ശേഷവുമായിരുന്നു ഭൂചലനങ്ങള്‍. നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്രഭവകേന്ദ്രം ഡല്‍ഹിതന്നെ ആണെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയില്‍ ഉണ്ടായ ഭൂചലനത്തിന്റെ തുടര്‍ച്ചയാണ് ഇതെന്ന് കരുതുന്നു.