ന്യൂഡല്‍ഹി: ബോംബാക്രമണമുണ്ടാകുമെന്ന ഭീഷണിയെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് സുരക്ഷ കര്‍ശനമാക്കി. ഒരു യുവാവിന് ലഭിച്ച വാട്സ് ആപ്പ് സന്ദേശത്തിലാണ് ഭീഷണിയുള്ളത്. ഡല്‍ഹിയിലെ ഖാന് മാര്‍ക്കറ്റ് പ്രദേശത്ത് ബോംബ് വച്ചിട്ടുണ്ട്, ഇന്ന് വൈകീട്ട് നാലിന് സ്ഫോടനമുണ്ടാകുമെന്നാണ് ഇതിലുള്ളത്.
സംഭവത്തെ തുടര്‍ന്ന് ഖാന് മാര്‍ക്കറ്റ് പരിസരത്ത് പോലീസ് തിരച്ചില്‍ നടത്തിവരികയാണ്. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് എന്നിവരുമായെത്തി പോലീസ് ഇവിടെ നടത്തിയ തിരച്ചിലില്‍ ഇതേവരെ സംശയകരമായി ഒന്നും കണ്ടെത്തിയില്ലെന്നാണ് വിവരം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് മുഴുവന്‍ പ്രദേശത്ത് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്താനാണ് തീരുമാനമെന്ന് പോലീസ് വ്യക്തമാക്കി.
INDIANEWS24.COM NEWDELHI