ന്യൂഡല്‍ഹി:ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി ന്യൂഡല്‍ഹിയിലെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തെ തിരഞ്ഞെടുത്തു.പോയ വര്‍ഷത്തെ ഏറ്റവും മികച്ച വിമാത്താവളമായി എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇന്റര്‍നാഷണല്‍(എ സി ഐ) ആണ് ഡല്‍ഹി വിമാനത്താവളത്തെ തിരഞ്ഞെടുത്തത്.
വര്‍ഷംതോറും രണ്ടര കോടിമുതല്‍ നാലു കോടിവരെ യാത്രക്കാരെവരെ കൈകാര്യം ചെയ്യുന്ന വിമാനത്തവാളങ്ങളുടെ വിഭാഗത്തിലാണ് ദില്ലി ലോകത്തിലെ തന്നെ ഏറ്റവും മികച്ചതായത്.അഞ്ചില്‍ 4.90 മാര്‍ക്കാണ് എസിഐ ഇന്ദിരാഗാന്ധി വിമാനത്തവാളത്തിന് നല്‍കിയത്.2011 മുതല്‍ 2013 വരെ തുടര്‍ച്ചയായ മൂന്നു വര്‍ഷം ദില്ലി വിമാനത്തവാളം രണ്ടാം സ്ഥാനത്തായിരുന്നു.
INDIANEWS24.COM NEWDELHI