728-pixel-x-90-2-learn
728-pixel-x-90
<< >>

ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റ് റിലീസിന് തയ്യാറെടുക്കുന്നു

ഒരു വര്‍ഷമായി ജോലികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഡബിള്‍ ബാരല്‍ ഇന്റര്‍നെറ്റിലൂടെ റിലീസ് ചെയ്യാനൊരുങ്ങുന്നു.പുതിയ ചിത്രങ്ങളുടെ വ്യാജന്‍ നെറ്റിലൂടെ പുറത്താകുന്നത് പതിവായതോടെയാണ് ഈ വഴി സ്വീകരിക്കുന്നത്.

അമേന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം യുവതാര സമ്പന്നമാണ്.പൃഥ്വിരാജ്,ഇന്ദ്രജിത്ത്,ആസിഫ് അലി,സണ്ണി വെയിന്‍ എന്നിവര്‍ക്കൊപ്പം തമിഴിലെ ആര്യയും അണിനിരക്കുന്നു.സ്വാതി റെഡ്ഢി,രചന നാരായണന്‍കുട്ടി,ഇഷ ഷര്‍വാണി എന്നിവരും ചിത്രത്തിലുണ്ട്.

ആഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ പൃഥ്വിരാജ്,ആര്യ,സന്തോഷ് ശിവന്‍,ഷാജി നടേശന്‍ എന്നിവരോടൊപ്പം ആമേന്‍ മൂവി മോണസ്്ട്രിയുടെ ബാനറില്‍ ലിജോ ജോസ് പല്ലിശ്ശേരിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

INDIANEWS24.COM Movies

Leave a Reply